രുധിരാഖ്യം 3 [ചെമ്പരത്തി] 399

 

 

ഒരു മൂളിപ്പാട്ടും പാടി കാടിന്റെ ഉള്ളിലേക്ക് അവൻ കയറിയതോടെ, തെളിഞ്ഞു നിന്ന നിലാവിനെ കാർമേഘം ചുറ്റിപുണർന്നു.

 

ഇരുട്ടിൽ എവിടെയോ ഒരു തിളങ്ങുന്ന ചോരച്ചുവപ്പ് തെളിഞ്ഞു മറഞ്ഞതുപോലെ തോന്നിയ ഏഥൻ ഒന്ന് ചുറ്റും കറങ്ങി നോക്കിയെങ്കിലും ഒന്നും കണ്ണിൽ പെട്ടില്ല.

 

ഒരു ദീർഘനിശ്വാസം വിട്ടശേഷം ഏഥൻ തന്റെ തോൾസഞ്ചിയിൽ മുറുകെ പിടിച്ച് തന്റെ നടപ്പിന്റെ വേഗതകൂട്ടി.

 

ഇടയ്ക്കിടയ്ക്ക് അവൻ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും അവിടെങ്ങും ഒന്നും കാണാൻ സാധിച്ചിരുന്നില്ല.

 

കാട്ടിൽ നിന്ന് പുറത്തേക്ക് കടക്കാൻ ഏറെക്കുറെ ആയി കഴിഞ്ഞപ്പോൾ, ഒരു ഗുഹക്കുള്ളിൽ നിന്ന് നോക്കിയാൽ എന്നവണ്ണം ഏഥൻ കണ്ടു,ദൂരെ വയലിൽ നിൽക്കുന്ന കരിമ്പന നടുവേ മുറിഞ്ഞു വഴിക്ക് കുറുകെ വീഴുന്നത്.

ഉയർന്നുപൊങ്ങിയ പൊടി, ശക്തമായി വീശിയടിച്ച കാറ്റിൽ കാടിന് നേർക്ക് പാഞ്ഞു വന്നു. അത് അവന്റെ കാഴ്ചയെ മറച്ചതോടെ ഏഥൻ അനങ്ങാതെ കണ്ണുകളടച്ച് നിശ്ചലനായി നിന്നു.

 

പൊടുന്നനെ, മത്തുപിടിപ്പിക്കുന്ന ഒരു സൗരഭ്യം അവനെ പൊതിഞ്ഞു. മൂക്ക് വിടർത്തി ആ സുഗന്ധം  അവൻ വലിച്ചെടുത്തെങ്കിലും കണ്ണുകൾ അവൻ തുറന്നില്ല.

 

ഷർട്ടിനുള്ളിൽ, നട്ടെല്ലിൽ ഒരു തണുപ്പും മൃദുത്വവും അവൻ അറിഞ്ഞു.. അത് പതിയെ മുകളിലേക്ക് ഒരു പാമ്പ് എന്നപോലെ ഇഴഞ്ഞു കയറി.

 

തലയിലേക്ക് ഇറ്റ് വീണു ചെവിക്ക് അരികിലൂടെ നെഞ്ചിലെ രോമം കാടിനുള്ളിലേക്ക് ഒഴുകിയിറങ്ങിയ ദ്രാവകത്തിന് ചുടുചോരയുടെ കടുത്ത ഗന്ധമുണ്ടായിരുന്നു.

 

കണ്ണുകളടച്ച് അറിയാതെ എന്നവണ്ണം ഇരുവശത്തേക്കും കൈകൾ നീട്ടിയ അവന്റെ കൈകളിലേക്ക് മറ്റ് രണ്ട് കൈകൾ ചുറ്റി പടർന്നു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.