അമർത്തിയ ചിരിയോടെ പറഞ്ഞു കൊണ്ട് ഏഥൻ തിരികെ നടന്നു. ഒരിക്കൽ കൂടി അവൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഗിരീഷ് ആഗ്രഹിച്ചെങ്കിലും അതുണ്ടായില്ല.
തിരികെ പൂമുഖത്തേക്ക് കയറി എങ്കിലും അവന്റെ വിശപ്പ് അമ്പേ കെട്ടുപോയിരുന്നു. ഒരു വറ്റ് പോലും ഇറക്കാൻ കഴിയാത്തവണ്ണം അവന്റെ നെഞ്ചിൽ എന്തോ തടഞ്ഞ് ഇരിക്കും പോലെ ആയിരുന്നതിനാൽ തന്നെ അവൻ ആഹാരത്തിനു മുന്നിലേക്ക് പോയില്ല.
കുറേയധികം നേരം കഴിഞ്ഞിട്ടും ഗിരീഷിനെ അകത്തേക്ക് കാണാത്തതിനാൽ രേവതിയമ്മ പുറത്തേക്ക് വന്നു.
ചാരുകസേരയിൽ കൈത്തണ്ട കണ്ണിനു കുറുകെ വച്ച് കിടക്കുന്ന ഗിരീഷിനോട് അവർ കുറെയേറെ ചോദ്യങ്ങൾ ഉന്നയിച്ചു എങ്കിലും അവൻ എല്ലാത്തിനും ഉള്ള ഉത്തരം “ഒന്നുമില്ല” എന്ന മറുപടിയിൽ ഒതുക്കി.
കുറച്ചുനേരം നിന്നിട്ടും അതിൽ കൂടുതൽ ഒന്നും ഗിരീഷിൽ നിന്ന് മറുപടി കിട്ടില്ല എന്ന് മനസ്സിലാക്കിയ അവർ അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് തിരികെ ഉള്ളിലേക്ക് നടന്നു.
അതേസമയം ഏഥൻ നടന്ന്, പുഴക്കരയിൽ നിന്ന് ചന്ദ്രേട്ടന്റെ കട സ്ഥിതിചെയ്യുന്ന കവലയിലേക്കു, വയലിന് നടുവിലൂടെ പോകുന്ന വഴിയിൽ, കാട് തുടങ്ങുന്ന ഭാഗത്തേക്ക് എത്തിയിരുന്നു.
രാത്രിയുടെ ഭീകരതയെ വിളിച്ചറിയിക്കാൻ എന്നവണ്ണം നിലാവെളിച്ചത്തിൽ കരിമ്പനകൾ തല ഉയർത്തി നിന്നിരുന്നു. അന്തരീക്ഷത്തിൽ എങ്ങും കുറുനരികളുടെ ഓരിയിടൽ മുഴങ്ങി. കുറച്ചുനേരം അലറിക്കരഞ്ഞ ചീവീടുകൾ പൊടുന്നനെ നിശബ്ദരായി. അതോടൊപ്പം തന്നെ കുറുനരികളും.
വെള്ളത്തിലേക്ക് വൻമരം മറിഞ്ഞുവീണെന്നപോലെ, ഏഥന് പിന്നിൽ പുഴയിലെ ജലത്തിൽ വലിയ ഓളങ്ങൾ ഉണ്ടായി.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu