രുധിരാഖ്യം 3 [ചെമ്പരത്തി] 399

 

ഒരു ചെറു ചിരിയോടെ ഗിരീഷ് ഇന്ദുവിന്റെ മുറിക്ക് നേരെ നോക്കിക്കൊണ്ട് മറുപടി കൊടുത്തു.

 

“ഉഫ്….. അവളുടെ പണ്ടത്തെ ഏറ് ഞാനിപ്പോഴും മറന്നിട്ടില്ല….. നല്ല ഉന്നം ആണ് കേട്ടോ…. ഇപ്പോഴും അതേ പോലെ തന്നെ ആണോ….?”

 

ശബ്ദം കുറഞ്ഞ ഒരു പൊട്ടിച്ചിരിയോടെ ഏഥൻ തന്റെ വലതുചെവിക്ക് മുകൾവശം മെല്ലെ തടവി.

 

“വലിയ മാറ്റമൊന്നുമില്ല….”

 

വളരെ ചുരുക്കി മറുപടി കൊടുത്ത  ഗിരീഷിന്റെ ചുണ്ടിൽ ഒരു വിളറിയ പുഞ്ചിരി ഉണ്ടായി.

 

” പറഞ്ഞു നിന്നാൽ ഇനിയും സമയം പോകും ഞാൻ പോയേക്കുവാടാ… ഇതേപോലെ ഒക്കെ തന്നെ ജീവനോടെ ഉണ്ടെങ്കിൽ വീണ്ടും കാണാം….. ”

 

പറഞ്ഞുകൊണ്ട് ഏഥൻ ഗിരീഷിന്റെ കൈ വിടുവിച്ച് മുറ്റത്തേക്കിറങ്ങി.

 

“ഏഥൻ…. നിൽക്ക്….ഞാൻ പറയട്ടെ… നീ എന്തു പറഞ്ഞാലും ശരി…. ഈ സമയത്ത് പോക്ക് നടക്കില്ല…. ”

 

ഗിരീഷ് ഇത്തിരി ഗൗരവത്തിൽ ഏഥന്റെ മുന്നിലേക്ക് കയറി നിന്നു.

 

” അതൊന്നും നടക്കില്ല ഗിരി… ഞാൻ പറയുന്നത് നീ ഒന്ന് മനസ്സിലാക്ക്… ”

 

ഏഥൻ അവനെ തട്ടിമാറ്റി  മുൻപോട്ടു നടന്നു.

 

“ഏഥൻ…. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകാത്തത്…?? പണ്ടും നീ ഇങ്ങനെ തന്നെ ആയിരുന്നു… നിന്നോട് പറയുന്ന കാര്യങ്ങളെ അംഗീകരിക്കാൻ വലിയ മടി…. എടാ…. ശിവ… ശിവ മരിച്ചത്…. അവനെ ഒരു യക്ഷി കൊന്നതാടാ… കുറെ നാളായിട്ട് ഇവിടെ സന്ധ്യയായി കഴിഞ്ഞാൽ പുറത്തിറങ്ങുന്ന ആരും ബാക്കി ഉണ്ടാവാറില്ല…. അതുകൊണ്ടാ ഞാൻ പറഞ്ഞത്… നിനക്ക് പോകണം എന്ന് നിർബന്ധം ആണെങ്കിൽ നാളെ പകൽ  പൊയ്ക്കോ…. ഇന്ന് പോകല്ലേ…”

 

ഗിരീഷ്, ശബ്ദം താഴ്ത്തി ഒരു യാചന പോലെ, ഒന്നും മിണ്ടാതെ നിൽക്കുന്ന ഏഥന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.