രുധിരാഖ്യം 3 [ചെമ്പരത്തി] 399

അവൻ മുറുകെപ്പിടിച്ച തന്റെ കയ്യിൽ ഏഥൻ അറിഞ്ഞു.

 

“ഏഥൻ…നീ…നീയെങ്ങനെ….?”

 

ഒരു അവിശ്വസനീയതയോ, ഭയമോ, ഉത്കണ്ഠയോ ഒക്കെ, കണ്ണുമിഴിച്ച് ഏഥനെ നോക്കിയ ഗിരീഷിന്റെ ശബ്ദത്തിൽ കലർന്നിരുന്നു.

 

“അതിന് നീ എന്തിനാ ഞെട്ടുന്നെ ഗിരീഷേ…??? ഇവിടെ വന്നപ്പോൾ പറഞ്ഞറിഞ്ഞു… ശിവ നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണെന്ന്… അവൻ കൊല്ലപ്പെട്ടു എന്നും,തല മാത്രമേ ബാക്കി കിട്ടിയുള്ളൂ  എന്നും….”

 

അവന്റെ പരിഭ്രമം കണ്ടത് കൊണ്ടാവണം ഏഥൻ ഒന്നു കൂടി വിശദീകരിച്ചു.

 

ഗിരീഷ് പതിയെ ശ്വാസം നേരെ വീണപോലെ നെഞ്ച് തിരുമ്മി.

 

” പിന്നെ ഗിരി…… ഭക്ഷണം ഒന്നും വേണ്ടടാ…. ഞാൻ തിരിച്ചു പോകുകയാണ്.. നിന്നെ ഒന്ന് കാണണം എന്ന് തോന്നിയപ്പോൾ വന്നു.. അത്രയേ ഉള്ളൂ… ”

 

ഏഥൻ പതിയെ ഗിരീഷ് പറഞ്ഞത് നിരസിച്ചു.

 

” ഇന്ന് പോകാനോ…?? ഈ രാത്രിയോ..? അതൊന്നും നടക്കില്ല  ഏഥൻ.. നിനക്ക് പോകണം എന്ന് നിർബന്ധം ആണെങ്കിൽ നാളെ പകൽ പൊയ്ക്കോളൂ.. ഒരുകാരണവശാലും രാത്രിയിൽ പോകാൻ നിന്നെ ഞങ്ങൾ സമ്മതിക്കില്ല.. ”

 

അറിയാതെന്നോണം ഒരു വേവലാതി ഗിരീഷിനെ സ്വരത്തിൽ കടന്നുകൂടി.

 

“ഏയ്‌….ഞാനങ്ങനെ ഒരിടത്തും തങ്ങാറില്ലടോ…. അതുപോട്ടെ തന്റെ അനിയത്തി എവിടെ….?? പണ്ടൊക്കെ എപ്പോഴും  വാലു പോലെ തന്നെ കൂടെ കാണുമായിരുന്നല്ലോ…”

 

പെട്ടെന്ന് വിഷയം മാറ്റാൻ എന്നവണ്ണം ഏഥൻ ഗിരീഷിനെ നോക്കി.

 

” ഇവിടെ ഉണ്ടായിരുന്നടോ…. രാവിലെ ഞാൻ ശിവയുടെ വീട്ടിലേക്ക് പോയപ്പോൾ അവളെ കൂട്ടിയില്ല… അതിന്റെ ദേഷ്യത്തിൽ മുറിയിൽ കയറി വാതിലടച്ചതാ… “

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.