രുധിരാഖ്യം 3 [ചെമ്പരത്തി] 399

കല്യാണം കഴിഞ്ഞോ…? നിനക്ക് ഒരു അനിയത്തി ഇല്ലായിരുന്നോ…? അവളുടെ കല്യാണം കഴിഞ്ഞോ…? അതോ ജോലി നോക്കുകയാണോ..? അതൊക്കെ പോട്ടെ അച്ഛൻ എവിടെ..?? കണ്ടില്ലല്ലോ….”

 

തന്റെ സ്വരം ഒന്ന് മയപ്പെടുത്തി ഏതൻ തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

 

“ഒന്ന് നിർത്തി നിർത്തി ചോദിക്ക് ഏഥൻ… നിന്റെ പഴയ സ്വഭാവം ഇതുവരെ മാറിയിട്ടില്ല അല്ലേ…? നിർത്താതെ ചോദ്യം ചോദിച്ച് അധ്യാപകരെ പോലും കുഴപ്പിക്കുന്ന പരിപാടി..”

 

പതിയെ ഗിരീഷിന്റെ മുഖത്തേക്കും ഒരു ആശ്വാസ ഭാവം  പടർന്നു. അതിന്റെ ബാക്കി എന്നോണം ചിരിച്ചുകൊണ്ട് ആയിരുന്നു അവൻ ചോദിച്ചത്.

 

“ജോലി ഒന്നും ആയില്ലടാ… അതുകൊണ്ട് കല്യാണം പെട്ടെന്ന് നടക്കാൻ വഴിയില്ല.. പഠിത്തം കഴിഞ്ഞ് കുറെ അന്വേഷിച്ചു.. ഒന്നും ആയില്ല.. പിന്നെ നാട്ടിൽ തന്നെ അങ്ങ് നിന്നു. അപ്പോഴേക്കും അച്ഛൻ മരിച്ചായിരുന്നു.  ഇവിടെ അമ്മയും അനിയത്തിയും മാത്രമല്ലേ ഉള്ളൂ… അവരെ വിട്ടിട്ട് വേറെ എങ്ങോട്ടും പോകാൻ പറ്റില്ല. അങ്ങനെ നാട്ടിൽ നിന്ന്, ഉള്ള ഏടാകൂടത്തിൽ മൊത്തം കൊണ്ട് തല വെച്ച് കൊടുത്തു. അതുകാരണം വഴിയെ പോകുന്ന പണിയെല്ലാം നമുക്ക് തന്നെ വരുന്നുണ്ട്.. അനിയത്തി ഇവിടെ ഉണ്ട് പഠിത്തം എല്ലാം കഴിഞ്ഞു. ജാതകത്തിൽ  പ്രശ്നങ്ങൾ ഒന്നുമില്ല പക്ഷേ എന്നിട്ടും  കല്യാണം ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ആകുമായിരിക്കും… അങ്ങനെ വിശ്വസിക്കാൻ അല്ലേ എല്ലാവർക്കും ഇഷ്ടം…. അതൊക്കെ പോട്ടെ… നിന്റെ വിശേഷങ്ങൾ പറ…”

 

ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അവന്റെ സ്വരത്തിൽ നിരാശ പടർന്നിരുന്നു അത് ഏഥന് പെട്ടെന്ന് തന്നെ മനസ്സിലായി.

 

” ജാതകം….റബ്ബിഷ്…..കാലം ഒക്കെ മാറാൻ തുടങ്ങിയെടോ……പിന്നെ…..എനിക്ക് എന്ത് വിശേഷാടോ…..

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.