കട്ടിലിൽ തന്നെ കിടത്തിയതിന് ആ കോളേജിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കപ്പെട്ട ഏഥൻ മഹാദേവ് എന്ന് പറഞ്ഞാൽ മാത്രമേ ഒരുപക്ഷേ അമ്മയ്ക്ക് അറിയാൻ വഴിയുള്ളൂ…..”
സൗഹൃദത്തിന്റെ യാതൊരു കണികപോലും തൊട്ടുതീണ്ടാത്ത സ്വരത്തിൽ ഏഥൻ രേവതിയമ്മയെ ഒന്ന് നോക്കിയിട്ട് ഗിരീഷ്നോട് പറഞ്ഞു.
“അത് നീ….. ”
“അമ്മ പോയി രണ്ട് ഗ്ലാസ് ചായ വച്ചേ…..”
ഏഥനോട് എന്തോ ഒന്ന് പറയാൻ ആഞ്ഞ രേവതിയമ്മയെ തടഞ്ഞുകൊണ്ട് ഗിരീഷ് അൽപം ഗൗരവത്തിൽ പറഞ്ഞു.
അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവർ ഉള്ളിലേക്ക് പോയി.
“ഏഥൻ…. നീ ഇപ്പോ ഇവിടെ…..?”
എന്തോ ഒരു അപകടം മണത്ത ഗിരീഷ് പറഞ്ഞത് പൂർത്തിയാക്കാതെ നിർത്തി.
“പേടിക്കണ്ടടോ… പഴയ ശത്രുത തീർക്കാൻ ഒന്നും വന്നതല്ല… കാലം കുറേയേറെ ആയില്ലേ തമ്മിൽ പിരിഞ്ഞിട്ട്… പഴയ ചില സൗഹൃദങ്ങളെയും ശത്രുക്കളെയും ഒന്നുകൂടി കാണാൻ വേണ്ടി വന്നതാണ്…”
അത്രനേരം അവന്റെ മുഖത്ത് ഉണ്ടായിരുന്ന ഗൗരവം പതിയെ അയഞ്ഞു തുടങ്ങിയിരുന്നു.
ഏഥന്റെ വരവിന്റെ ഉദ്ദേശം എന്താണെന്ന് പിടി കിട്ടാത്തതിനാൽ ഗിരീഷിന് തുടർന്ന് ചോദിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.
“നീ പേടിക്കണ്ടാടോ… ഞാൻ പറഞ്ഞില്ലേ പഴയതൊന്നും മനസ്സിൽ വച്ച് വന്നതല്ല ഞാൻ…. അതൊക്കെ പ്രായത്തിന്റെ ഒരു പ്രശ്നം ആയി കണക്കുകൂട്ടിയാൽ മതി. നീ ഇപ്പോൾ നാട്ടിൽ വലിയ ആളായല്ലേ… ഗിരീഷിനെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാവർക്കും നൂറ് നാവാണ്… പിന്നെ എന്താടോ ജോലി ഒന്നും നോക്കാതെ ഇരുന്നത്….? നാടും നാട്ടുകാരും മാത്രം മതിയെന്ന് ആണോ…?
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu