രുധിരാഖ്യം 3 [ചെമ്പരത്തി] 399

 

മുറ്റത്തുനിന്ന് പൂമുഖത്തേക്ക്, ഗിരീഷിന്റെ തൊട്ടു മുൻപിലേക്ക് കയറി നിന്നുകൊണ്ട് ആ ചെറുപ്പക്കാരൻ,  മുഖത്ത് ചിരിയുടെ ഒരു ലാഞ്ജന പോലുമില്ലാതെ ഗിരീഷിന്റെ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി.

 

” ഇരിക്ക് ഏഥൻ….”

 

ആദ്യത്തെ പകപ്പിൽ നിന്ന് മോചിതനായ ഗിരീഷ്, അവന് ഹസ്തദാനം ചെയ്തു കൊണ്ട് തന്നെ, ആതിഥ്യമര്യാദയോടെ  അവിടെ ഇട്ടിരുന്ന കസേരയിലേക്ക് ഇരിക്കുവാൻ അവനെ ക്ഷണിച്ചു.

 

“അമ്മേ…. ”

 

തന്റെ കൈയിൽ വളരെ മുറുകെ പിടിച്ച് ഹസ്തദാനം നൽകിയ ഏഥനെ അവിടെ ഉള്ള കസേരയിലേക്ക് ഇരുത്തിയ ശേഷം ഗിരീഷ് നീട്ടിവിളിച്ചു. അപ്പോഴും ഏഥന്റെ തീക്ഷ്ണമായ നോട്ടം ഗിരീഷിന്റെ കണ്ണുകളിൽ തന്നെ തറച്ചിരുന്നു.

അത് തന്നെ അസ്വസ്ഥതപ്പെടുത്തുന്ന എന്നറിഞ്ഞ് ഗിരീഷ് തലങ്ങുംവിലങ്ങും തന്റെ നോട്ടം മാറ്റി.

 

” നീ വിളമ്പി വെച്ച ചോറിനു മുൻപിൽ നിന്ന്  എവിടെ പോയതാടാ….നിനക്ക്…..”

 

ചോദിച്ചുകൊണ്ട് പുറത്തേക്കിറങ്ങി വന്ന  രേവതി അമ്മ പൂമുഖത്തെ കസേരയിൽ ഒരാൾ ഇരിക്കുന്നത് കണ്ടതോടെ പെട്ടെന്ന് നിശബ്ദയായി.

 

“ഇതാരാടാ…?”

 

തന്നെ കണ്ട് ബഹുമാനപൂർവ്വം ഒന്ന് എഴുന്നേറ്റ് ശേഷം വീണ്ടും അവിടെ തന്നെ ഇരുന്ന ഏഥനെ നോക്കിക്കൊണ്ട് പതിഞ്ഞ  സ്വരത്തിൽ രേവതിയമ്മ ഗിരീഷ്നോട്  ചോദിച്ചു.

 

” അമ്മേ ഇത്…. ഏഥൻ മഹാദേവ്… ഡിഗ്രിക്ക് ഞങ്ങളൊരുമിച്ച് കോളജിൽ പഠിച്ചതാ…”

 

ഗിരീഷ് അവർക്ക് ഇരുവർക്കും മാത്രം കേൾക്കാൻ  പറ്റുന്ന സ്വരത്തിൽ പറഞ്ഞു.

 

“അങ്ങനെ മാത്രം പറഞ്ഞാൽ പോരാ ഗിരീഷേ… കോളേജിലെ കളരിപ്പയറ്റ് വിദഗ്ധൻ ആയിരുന്നു ഗിരീഷ് ദാമോദരൻ എന്ന നിന്നെ അടിച്ചുടച്ചു ഒന്നരമാസം

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.