രുധിരാഖ്യം 3 [ചെമ്പരത്തി] 399

“അമ്മേ….. ഞാൻ ഇപ്പോ എന്തൊക്കെ പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാകില്ല….അവളെ അവളുടെ പാട്ടിനു വിട്ടേക്ക്.. കാര്യങ്ങൾ ഒക്കെ ഞാൻ പിന്നെ പറയാം…”

പരിക്ഷീണമായ സ്വരത്തിൽ പറഞ്ഞുകൊണ്ടവൻ മുറ്റത്ത് അഴയിൽ കിടന്നിരുന്ന തോർത്തുമുണ്ട് വലിച്ചെടുത്ത് കുളത്തിനു നേർക്ക് നടന്നു.

കുളിച്ചു വീട്ടിൽ കയറിയിട്ടവൻ ഇന്ദുവിന്റെ മുറിയുടെ വാതിൽക്കൽ പലതവണ മുട്ടി വിളിച്ചെങ്കിലും അവിടെ നിന്നൊരു പ്രതികരണം പോലും ഉണ്ടായില്ല.

കുറച്ചു നേരം ആവർത്തിച്ചിട്ടും മറുപടി ഇല്ലാതായതോടെ അവൻ നിരാശയിൽ, രേവതിയമ്മ വിളമ്പി വച്ച ഭക്ഷണത്തിനു മുന്നിലേക്കിരുന്നു.

“അതേയ്… ഇവിടാരുമില്ലേ…..? ”

അടുത്തിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ഇത്തിരി ഉപ്പ് എടുത്ത് മുന്നിലിരുന്ന ചോറിലേക്ക് കുടയുന്നതിനിടയിൽ പുറത്തുനിന്ന് കേട്ട അപരിചിതമായ ശബ്ദത്തിൽ അവൻ ഒന്ന് ജാഗരൂകനായി.

വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അവൻ മുഖത്തിന് താഴെ, പടിയിൽ നിൽക്കുന്ന അപരിചിതനായ വ്യക്തിയെ കണ്ടു കുറച്ചുനേരം സൂക്ഷിച്ച് നോക്കി നിന്നു.

“ഏഥൻ…….ഏഥൻ മഹാദേവ്……. ”

പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞതിനാലാകണം, ഒരു നടുക്കത്തോടൊപ്പം ഒരു പേരും അവന്റെ വായിൽ നിന്ന് അറിയാതെ പുറത്തു ചാടി.

 

“ഏഥൻ മഹാദേവ്…നീ.. നീ ഇവിടെ..?”

 

പെട്ടെന്ന്, ഒരു തോൾ സഞ്ചിയും തോളിലിട്ട്, മുൻപിൽ നിൽക്കുന്ന ആളെ തിരിച്ചറിഞ്ഞതിൽ ഉള്ള നടുക്കം അവനെ വിട്ടു മാറിയിട്ടില്ലായിരുന്നു.

 

“എന്താണ് ഗിരി….? നീ ഇങ്ങനെ പകച്ച് നിൽക്കുന്നത്…? നിന്റെ ഊഹം തെറ്റിയിട്ടില്ല…ഇത് ഞാൻ തന്നെയാണ്… നിന്റെ ആ പഴയ ശത്രു…. ഏഥൻ….. ഏഥൻ മഹാദേവ്….”

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.