രുധിരാഖ്യം 3 [ചെമ്പരത്തി] 399

കൂടുതലൊന്നും പറയാനാകാതെ സണ്ണി, ആകെ മരവിച്ച് നിൽക്കുന്ന ഗിരീഷിന്റെ തോളിലേക്ക് മുഖം താഴ്ത്തി.

“രാവിലെ പുഴക്കരെ നിൽക്കുന്ന പനയിൽ ചെത്താൻ കയറിയ പ്രഭാകരേട്ടനാ കണ്ടത്…..എടാ ഗിരീ…. ഞാൻ അവന്റെ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല…..നീ വാ നമുക്ക് ഒന്ന് പോയിട്ട് വരാം…”

ഇരുകൈകളും കൊണ്ട് മുഖമൊന്നമർത്തി തുടച്ചശേഷം,അനങ്ങാനാവാതെ നിൽക്കുന്ന ഗിരീഷിനോട് വീണ്ടും പറഞ്ഞുകൊണ്ട് അവന്റെ കയ്യിൽ പിടിച്ച് സണ്ണി പുറത്തേക്ക് നടന്നു കൂടെ ബാക്കിയുണ്ടായിരുന്നവരും.

മുറ്റത്തു നിന്ന് പുറത്തേക്കുള്ള വഴി പോകുന്നതിനിടയിൽ തന്നെ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കിയ ഗിരീഷ്, ഉമ്മറത്തെ തൂണിൽ ചാരി തങ്ങളെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ഇന്ദുവിന്റെ മുഖത്തെ രൗദ്രഭാവം കണ്ടു ഒന്ന് നടുങ്ങി.

എങ്കിലും,പെട്ടെന്ന് സമനില വീണ്ടെടുത്തവൻ അവരോടൊപ്പം മുന്നോട്ടേക്ക് നടന്നു.

*************

” ഡാ ഗിരി….. പെണ്ണിന്റെ തോന്നിവാസവും അഹങ്കാരവും കുറച്ച് കൂടുന്നുണ്ട്. ഇന്നത്തോടെ പറഞ്ഞു നിർത്തിച്ചോണം അത്… ഇത്രയും നാൾ കുസൃതിക്കളി ആണല്ലോ എന്നോർത്ത് വിട്ടു തന്നപ്പോൾ പെണ്ണ് ഒരക്ഷരം പറഞ്ഞാൽ അനുസരിക്കാണ്ടായി… നീ പോയപ്പോൾ മുറിയിൽ കയറി വാതിലടച്ചതാ.ഇതേവരെ തുറന്നിട്ടില്ല. വിളിച്ചാലും ഒരുമാതിരി മനുഷ്യനെ പേടിപ്പിക്കുന്ന തരത്തിലുള്ള ഒരു മൂളൽ മാത്രം…. ഇങ്ങനെ പോയ പെണ്ണിന്റെ പുറം ഞാൻ അടിച്ചു പൊളിക്കും… പറഞ്ഞേക്കാം. ”

ശിവയുടെ,ബാക്കി കിട്ടിയ ശരീരഭാഗങ്ങൾ വെച്ച് അന്ത്യകർമ്മങ്ങൾ നടത്തിയ ശേഷം,സന്ധ്യയോടെ  വീട്ടിലേക്ക് കയറിവന്ന ഗിരീഷ്നോട്  ഉമ്മറത്ത്  ഇരുന്ന രേവതിയമ്മ വല്ലാതെ ദേഷ്യപ്പെട്ടു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.