“ഏട്ടൻ അത്ഭുതപ്പെടേണ്ട… എനിക്ക് ഒരു കുഴപ്പവുമില്ല.. ഇതെല്ലാം മാവികയുടെ ഒരു കളിയല്ലേ… ഇപ്പോൾ നമുക്ക് അതിന് നിന്ന് കൊടുക്കുക മാത്രമേ തരമുള്ളൂ.. എതിർക്കാൻ ശ്രമിച്ചാൽ അവളുടെ പക കൂടിക്കൊണ്ടിരിക്കും. അവളുടെ പക വർദ്ധിച്ചാൽ ഗ്രാമങ്ങളിലെ മനുഷ്യരുടെ എണ്ണം അതിവേഗം കുറയും… അതുകൊണ്ട് അതിന് മുതിരാതെ ഇരിക്കുക…മ്മ്മ് ”
അവസാന വാചകം ഇത്തിരി കടുപ്പിച്ച് പറഞ്ഞ ശേഷം അവൾ ഒന്ന് അമർത്തി മൂളിക്കൊണ്ട് ഗിരീഷിനെ നോക്കി…
ഗിരീഷ് അപ്പോഴും, അവൾ
പറഞ്ഞ വാക്കുകളുടെ അവസാനം അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ രൗദ്രതയിൽ വിരണ്ടു നിൽക്കുകയായിരുന്നു.
“ഏട്ടൻ വാ ഞാൻ ചായ എടുത്തു വച്ചിട്ടുണ്ട്… ”
പറഞ്ഞുകൊണ്ട് ആകെ വിളറി നിൽക്കുന്ന ഗിരീഷിന്റെ കയ്യിൽ പിടിച്ച് വലിച്ച് അവൾ അകത്തേക്ക് നടന്നു.
അകത്തേക്ക് കയറുമ്പോൾ അവിടെ നിൽപ്പുണ്ടായിരുന്ന രേവതി അമ്മ അവരെ കണ്ട് ഒന്ന് പരുങ്ങി…
ഇന്ദുവിനെ നോക്കിയ അവരുടെ കണ്ണുകളിൽ വാത്സല്യത്തിനും അപ്പുറം ഒരു പേടി വളർന്നിരിക്കുന്നത് ഗിരീഷിന് എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിഞ്ഞു..
അടുക്കളയിലേക്ക് പോയ ഇന്ദുവിനെ നോക്കി എന്തോ പറയാൻ ആഞ്ഞ രേവതിയമ്മയോട് പിന്നെ സംസാരിക്കാം എന്ന് ഗിരീഷ് ആംഗ്യം കാട്ടി.
“ഗിരീ….. ടാ… ഒന്ന് വേഗം പുറത്തേക്ക് വന്നേ…..”
ഇന്ദുവിന്റെ നിർബന്ധം കാരണം, മടുപ്പോടെ ആണെങ്കിലും രാവിലത്തെ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്ത് നിന്ന് കുറച്ച് അധികം വെപ്രാളത്തിൽ ഉള്ള വിളികേട്ട് ഗിരീഷ് ഒന്ന് ഞെട്ടി.
കയ്യിൽ ഇരുന്ന ചക്കരഅടയുടെ ഒരു കഷണം താഴെ പോയത് കണ്ടിട്ടാവാം ഇന്ദു അവനെ ഒന്ന് കൂർപ്പിച്ച നോക്കി.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu