അടുക്കള കോലായുടെ പുറത്തു കഴുക്കോലിന്റെ അറ്റത്ത് കെട്ടി തൂക്കിയിട്ടിരുന്ന ഒരു ആമത്തോടിൽ നിറച്ചുവെച്ച ഉമിക്കരി എടുത്തു അതിലേക്ക് രണ്ടുമൂന്ന് ഉപ്പു കല്ലും, ഇത്തിരി കുരുമുളകുപൊടിയും കൂടി ഇട്ടശേഷം കൂട്ടിത്തിരുമ്മി, അതുകൊണ്ട് പല്ലുതേച്ച് മുഖം കഴുകി തിരിച്ചു വന്നശേഷം ഒരു ഷർട്ടും എടുത്തിട്ട്, മുണ്ടും മടക്കിക്കുത്തി അവൻ വേഗം വൈദ്യരുടെ വീട്ടിലേക്ക് നടന്നു.
അര മണിക്കൂറോളം കഴിഞ്ഞ് തിരികെ വീട്ടിലേക്കുള്ള വഴിയിൽ എത്തുമ്പോൾ അവിടെ കണ്ട കാഴ്ചയിൽ അവൻ അല്പനേരം അന്തംവിട്ട് അനങ്ങാതെ നിന്നു.
മുട്ടൊപ്പം ഉയരത്തിൽ പുല്ലുകൾ വളർന്ന് നിൽക്കുന്ന വിശാലമായ തൊടിയിലൂടെ ഒരു പൈകിടാവിന്റെ പിറകെ ഓടി പാഞ്ഞുനടക്കുന്ന ഇന്ദു!.
രാവിലെ താൻ പോകുമ്പോൾ കണ്ട ഒരു അവശതയോ ക്ഷീണമോ ഒന്നും അവളുടെ മുഖത്തോ ശരീരപ്രകൃതിയിലോ ഉണ്ടായിരുന്നില്ല.
തന്റെ കയ്യിൽ പിടിച്ചിരുന്ന മരുന്ന് പൊതിയിലേക്ക് അവൻ ഒന്ന് നോക്കിയിട്ട് വീണ്ടും ഇന്ദുവിലേക്ക് മുഖംതിരിച്ചു.
അപ്പോഴേക്കും ദൂരെ നിൽക്കുന്ന ഗിരീഷിനെ കണ്ട് ഇന്ദു അവനരികിലേക്ക് ഓടി പാഞ്ഞു വന്നു.
തന്റെ അടുത്ത് വന്ന് അണച്ചുകൊണ്ട് നിന്ന അവളെ അവൻ ഒന്ന് അത്ഭുതത്തോടെ നോക്കി, അവളുടെ കൈപിടിച്ച് കൈപ്പത്തിയിലേക്ക് മിഴിയൂന്നി.
നേരത്തെ അവിടെ കണ്ട പൊള്ളലിന്റെ പാടോ, പനിയോ ക്ഷീണമോ ചതവുകളോ ഒന്നും അവളിൽ കാണ്മാൻ ഉണ്ടായിരുന്നില്ല.
അത്ഭുതത്തോടെ അവളെ നോക്കിയ ഗിരീഷിൽ ഭീതിയും അമ്പരപ്പും നിറച്ചുകൊണ്ട് അവളുടെ കൃഷ്ണമണികൾ ഇളം നീല നിറത്തിൽ ഒന്ന് തിളങ്ങിയ ശേഷം പൂർവ്വസ്ഥിതി പ്രാപിച്ചു.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu