രുധിരാഖ്യം 3 [ചെമ്പരത്തി] 399

പുഴയിലെ വെള്ളത്തിൽ ഇറങ്ങുകയും ചെയ്യരുത്…. എത്രനാൾ ഈ ഗ്രാമങ്ങൾക്കും അതിലെ മനുഷ്യർക്കും ആയുസ്സ് ഉണ്ടാകും എന്ന് എനിക്ക് അറിയില്ല…. പക്ഷേ അധികം നാൾ ഉണ്ടാകില്ല എന്ന് മാത്രം അറിയാം….”

ഒന്നും മിണ്ടാൻ കഴിയാതെ തളർന്ന് അവിടെ കണ്ട കസേരയിലേക്ക് ഇരുന്ന ഗിരീഷിനെ ഒന്ന് നോക്കിയിട്ട് ഇന്ദു, തന്റെ കണ്ണുകൾ ഇറുക്കി അടച്ചു.

അവളുടെ കൺപോളകൾക്കുള്ളിൽ ഞെരുങ്ങിയമർന്ന് പോയ നീർത്തുള്ളികൾ അവയുടെ ബന്ധനം ഭേദിച്ചു ഒരു കോണിലൂടെ പുറത്തുചാടി.

” എന്താടാ…..? നീ എന്താ ഒരുമാതിരി വല്ലാതെ ഇരിക്കുന്നെ?”

ഇന്ദുവിന്റെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഗിരീഷിനോട്‌, ഒരു ഗ്ലാസ് കട്ടൻ കാപ്പിയുമായി മുറിയിൽ  പോയി നോക്കിയിട്ട്, അവിടെ അവനെ കാണാതെ പുറത്തേക്ക് വന്ന രേവതി അമ്മ അവനു നേർക്ക് കാപ്പി ഗ്ലാസ് നീട്ടികൊണ്ട്  ചോദിച്ചു.

” അത്…… അതൊന്നുമില്ല അമ്മേ… ആ പെണ്ണിന് ചെറിയ പനി.. അമ്മ പോയി ഇത്തിരി എന്തേലും നെറ്റിയിൽ അരച്ചിട്ടേ…. ”

അവരെ നോക്കാതെ തന്നെ കാപ്പി ക്ലാസ് മേടിച്ചു പുറത്തേക്ക് നടക്കുന്നതിനിടയിൽ ഗിരീഷ് പറഞ്ഞുനിർത്തി.

“വല്ലാത്ത കാലവാ….ആ പെണ്ണിനോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് സന്ധ്യയായി കഴിഞ്ഞിട്ടുള്ള ഈ നടപ്പ് കുറയ്ക്കണമെന്ന്…. ഇന്നലെ പോയി ഉരുണ്ടു കെട്ടി വീണതിന്റെ ആയിരിക്കും ഇപ്പൊ പനി… രണ്ടെണ്ണം കൊടുത്ത് വീട്ടിലിരുത്താം എന്ന് വെച്ചാൽ  ഇവിടെ ഉള്ളവർക്ക് ഇഷ്ടപ്പെടില്ലല്ലോ…. എന്നാ പിന്നെ ഒന്ന് പറഞ്ഞു കൊടുക്കാൻ പറഞ്ഞാൽ അതും ചെയ്യില്ല…. എന്നിട്ട് എന്തെങ്കിലും വരുത്തിക്കൂട്ടി കഴിയുമ്പോൾ മോന്ത കേറ്റിപ്പിടിച്ച് ഇരുന്നാൽ മതി…”

രേവതി അമ്മ ഇത്തിരി കടുപ്പിച്ച് പറഞ്ഞുകൊണ്ട് ഇന്ദുവിന്റെ മുറിക്ക് നേർക്ക് നടന്നു..

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.