രുധിരാഖ്യം 3 [ചെമ്പരത്തി] 399

“മറ്റൊരു കാര്യം കൂടി ഉണ്ട്…..ജലത്തിനു മുകളിലെ അവളുടെ വജ്രായുധം… അതുകൂടി ഇപ്പോൾ അവളുടെ കൂടെ ഉണ്ട്… ഒരു വ്യാളി… മാവിക അല്ലാതെ മറ്റാർക്കും അതിനെ നിയന്ത്രിക്കാൻ കഴിയില്ല.. സാധാരണ ആയുധങ്ങൾക്ക് ഒന്നും അതിനെ മുറിവേൽപ്പിക്കാനും കഴിയില്ല… ഇഷ്ടാനുസരണം ശരീരത്തിന്റെ വലുപ്പം കുറയ്ക്കുവാനും കൂട്ടുവാനും അതിന് കഴിയും… അതിന്റെ വായിൽ നിന്ന് ഉള്ള ഒരു ദ്രാവകം ഉണ്ട്. അത് വീണാൽ,വീഴുന്ന സ്ഥലം എല്ലാം ഉരുകിയൊലിച്ച് പോകും.”

കുറച്ച് വെള്ളം കുടിക്കണം എന്ന പരവേശത്തോടെ വേച്ച് വേച്ച് പുറത്തേക്ക് നടക്കാൻ ആഞ്ഞ ഗിരീഷിനെ വീണ്ടും തളർത്തി കൊണ്ട് ഇന്ദുവിന്റെ നേർത്ത സ്വരം അവനെ തേടിയെത്തി.

നിസ്സഹായാവസ്ഥയിൽ തിരിച്ച് ഒരു വാക്കുപോലും ഉരിയാടാൻ കഴിയാതെ ഗിരീഷ് പ്രജ്ഞയറ്റവനെപ്പോലെ നിന്നു.

” അവൾ ചെയ്യുന്നതും ചിന്തിക്കുന്നതും എനിക്ക് കാണാൻ കഴിയുമെന്നതുപോലെതന്നെ, ഞാൻ ചെയ്യുന്നതും ചിന്തിക്കുന്നതും എല്ലാം അവൾക്കും കാണാൻ കഴിയും… പക്ഷേ പകൽ സമയത്ത് അവൾക്ക് ഒരു പരിമിതി ഉണ്ടെന്ന് മാത്രം… ഇരുട്ട് മൂടി കഴിഞ്ഞാൽ അവൾക്ക് ആ പരിമിതികൾ ഒന്നുമില്ല… പരിപൂർണ്ണ ശക്തിശാലി ആണ്…  ”

ഗിരീഷിന്റെ മനസ്സിൽ ആകെ ഉണ്ടായിരുന്ന  അല്പമാത്രമായ ആശ്വാസത്തെ കൂടി തല്ലിക്കെടുത്തി കൊണ്ട് വീണ്ടും അവളുടെ സ്വരം ചാട്ടുളിപോലെ അവന്റെ ചെവിയിലേക്ക് ഇരമ്പി കയറി.

“ഏട്ടനോട് അവൾക്ക് നല്ല ദേഷ്യം ഉണ്ട്… അയാളെ,ആ പ്രതാപവർമ്മയെ പോയി കണ്ടതോടെ…. സന്ധ്യ ആയി കഴിഞ്ഞാൽ പിന്നെ ഏട്ടൻ ഒരു കാരണവശാലും എന്റെ അടുത്തു നിന്ന് ദൂരേക്ക് പോകരുത്… പകൽ ആണെങ്കിൽ ഒരിക്കലും 

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.