അത്രയും ഭാഗം ചെറിയ നീല നിറം പൂണ്ട് തുടങ്ങിയിരുന്നു.
“ഏട്ടാ… ഞാൻ… ”
എന്ത് പറയണമെന്നറിയാതെ ഇന്ദു അവനെ കണ്ണുനിറച്ച് നോക്കി.
” സാരല്ല കുട്ടി….. ഞാൻ അമ്മയോട് ഇത്തിരി ചെറിയുള്ളിയും തുളസിയിലയും കൂടി അരച്ച് ഇടാൻ പറയാം… പണിക്കുന്നുണ്ടല്ലോ നിന്നെ.”
പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയ ഗിരീഷിന്റെ കയ്യിൽ അവൾ വീണ്ടും ചാടി പിടിച്ചു.
“കാടിന്റെ അതിരിലുള്ള വരകോട് ഗ്രാമത്തിൽ ഇനി ആകെ ശേഷിക്കുന്നത് പതിനൊന്ന് പുരുഷന്മാർ മാത്രം ആണ്… ഇന്ന് പുലർച്ചെ വരെ മാവികയുടെ സംഹാരതാണ്ഡവം ആയിരുന്നു അവിടെ. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിട്ടില്ല പക്ഷേ,……… പല കുടുംബങ്ങളിലും ആണുങ്ങൾ ഇല്ലാതെ ആയി. കത്തിക്കരിഞ്ഞ ശരീരങ്ങളും വീടുകളും, രക്തം ഒഴുകി പടർന്ന വഴികളും മാത്രമേ അവിടെയെങ്ങും ബാക്കിയുള്ളൂ… ചെമ്പാനദി രക്തം കൊണ്ട് ചുവന്നു…ചെമ്പാനദി…..ഇനിയും അവൾ രക്തവർണ്ണം പൂകും….വനത്തിലേക്ക് ഓടി രക്ഷപെട്ടവർ ആരും ഇതുവരെ തിരികെ വന്നിട്ടില്ല…..”
“ഇന്ദൂ…. ട്ടീ…. നീയ്യ്……. ”
അവൾ പറഞ്ഞ വാർത്തകേട്ട്, നടുങ്ങി വിറച്ചു ശബ്ദിക്കാൻ പോലുമാവാതെ നിന്ന ഗിരീഷിന്റെ വായിൽനിന്ന് അത്രമാത്രം പുറത്തേക്ക് ചിതറിവീണു.
നിമിഷനേരം കൊണ്ട് വിയർത്തുകുളിച്ച അവൻ ഒരു താങ്ങിനെന്നവണ്ണം അടുത്തുള്ള ജനലഴിയിൽ പിടിമുറുക്കി.ആ പുലർകാലത്തെ തണുപ്പിലും നെറ്റിയിൽ നിന്ന് ചാലിട്ടൊഴുകിയ വിയർപ്പുകണങ്ങൾ അവൻ ഇട്ടിരുന്ന ഷർട്ടിനുള്ളിൽ മറഞ്ഞു.
” എനിക്ക് കാണാം ഏട്ടാ…. അവൾ ചിന്തിക്കുന്നതും ചെയ്യുന്നതും… കാരണം എന്നിൽ ഇപ്പോൾ അവളുടെ ആത്മാവിന്റെ പാതി കൂടി ഉണ്ട്…”
കരിവീട്ടിപ്പലകകൾ നിരത്തിയ മച്ചിലേക്ക് കണ്ണ് നട്ട് അവൾ നിർവികാരയായി, തണുത്ത സ്വരത്തിൽ പറഞ്ഞു.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu