രുധിരാഖ്യം 3 [ചെമ്പരത്തി] 399

വീടിനുള്ളിൽ നിന്ന് പേടിച്ചരണ്ട് പുറത്തേക്ക് ഓടി ഇറങ്ങിയ അർദ്ധനഗ്നനായ കുടവയറുള്ള പുരുഷ രൂപം,ചിറകു ചുരുക്കി മുറ്റത്ത് നിൽക്കുന്ന വ്യാളിയെ കണ്ടതോടെ നിലവിളിക്കാൻ പോലും മറന്ന് മരവിച്ചു നിന്നു.

തന്റെ  മൂക്ക് കൊണ്ട് അയാളെ തട്ടി വീഴ്ത്തിയ വ്യാളി,തന്റെ ഒരു കാൽ അയാളുടെ കാലിൽ ചവിട്ടി ഉറപ്പിച്ചശേഷം തല അടക്കം വയറിന്റെ പാതിയോളം മുതലയുടേതിനോട് സമാനമായ തന്റെ വലിയ വായ തുറന്ന് അകത്തേക്ക് കയറ്റി.

ഒരു നിമിഷം അനങ്ങാതെ നിന്ന ശേഷം വായ പൂട്ടിയ വ്യാളി തല തിരികെ ഉയർത്തുമ്പോൾ അയാളുടെ വയറിന് മുകളിലേക്കുള്ള ഭാഗം അതിന്റെ വായ്ക്കകത്ത് ഇരുന്ന് ചോര ഇറ്റ് വീഴ്ത്തി കൊണ്ടിരുന്നു.

ഒന്ന് തല ഉയർത്തിയ ആ മൃഗം അയാളുടെ വയറിന് മുകളിലേക്കുള്ള ഭാഗം ഒറ്റയടിക്ക് വിഴുങ്ങി.

മുറ്റത്ത് എഴുന്നേറ്റ് നിന്ന്,തെളിഞ്ഞു നിൽക്കുന്ന നിലാവിലേക്ക് തന്റെ ചിറകുകൾ അത് വിടർത്തിയതോടെ ആ വീട് ഇരുട്ടിൽ മുങ്ങി.

അടുത്ത നിമിഷം അലറിക്കൊണ്ട് ഒരാൾ കൂടി ചോര ഇറ്റുവീഴുന്ന നിലയിൽ പുറത്തേക്ക് വന്നു.പക്ഷേ അയാളുടെ ഇരുകൈകളിലും അസ്ഥി അല്ലാതെ മാംസം ഒരു തരിമ്പുപോലും ഉണ്ടായിരുന്നില്ല.

ഓടി വന്ന അയാൾ തൊട്ടുമുന്നിൽ ഒരു ഭീകര ജീവിയെ കണ്ടതിന്റെ നടുക്കത്തിൽ പിന്നോട്ടേയ്ക്ക് മലർന്നു വീണു.
ഒരു നിമിഷം പോലും പാഴാക്കാതെ അയാളുടെ കാലിൽ കടിച്ചു തൂക്കിയെടുത്ത വ്യാളി ഒന്ന് അങ്ങോട്ടുമിങ്ങോട്ടും ആട്ടിയ ശേഷം  മുറ്റത്ത് നിന്ന് മാവിലേക്ക് അയാളെ ആഞ്ഞടിച്ചു. അയാളുടെ തലച്ചോറും കുടൽമാലകളും മറ്റു ശരീരഭാഗങ്ങളും അവിടെങ്ങും ചിതറിത്തെറിച്ചു.

രക്തം ഇറ്റുവീഴുന്ന വാളും ശരീരവുമായി പുറത്തേക്ക് തിളങ്ങുന്ന ചോരക്കണ്ണുകളോടെ ഇറങ്ങിവരുന്ന മാവികയെ കണ്ടു വ്യാളി ഒന്ന് ഒതുങ്ങി നിന്നു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.