രുധിരാഖ്യം 3 [ചെമ്പരത്തി] 399

“ഈശ്വരൻ കാക്കും കുട്ടി… ആരെങ്കിലും വരാതിരിക്കില്ല… എന്റെ ഭഗവാനേ കാത്തോളണേ…”

അവർ നെഞ്ചിൽ കൈവെച്ച് അവനെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

അമ്മയ്ക്ക്  ഇപ്പോഴും  കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലായിട്ടില്ല എന്ന് മനസ്സിലായ ഗിരീഷ് കൂടുതലൊന്നും പറയാൻ നിന്നില്ല. ശരിയാകും എന്ന മട്ടിൽ ദീർഘനിശ്വാസത്തോടെ ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

*************

അതേസമയം ചെമ്പാനദി ഉൽഭവിക്കുന്ന തടാകം സ്ഥിതി ചെയ്യുന്ന വനത്തിന് അതിരിട്ട് നിൽക്കുന്ന ആദ്യ ഗ്രാമമായ വരകോട് ഗ്രാമത്തിന്റെ അതിരിലേക്ക് മാവിക പറന്നിറങ്ങി, കൂടെ തീ നിറമാർന്ന വ്യാളിയും..

“റിലൈൻക്യുറെ മുളിയയ്റിസ് എത് ലൈബിറോസ് സോലോസ്… എത് യോസ് ക്വി സൗളും ബോംനും ഹാബിന്റ് ഇൻ മെന്റെ…”

(“സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെറുതെ വിട്ടേക്കുക…. ഒപ്പം, മനസ്സിൽ നന്മ മാത്രം ഉള്ളവരെയും…”)

വ്യാളിയുടെ ചെവിയിൽ പറഞ്ഞ ശേഷം കണ്ണുകളടച്ച് മാവിക ആ ഗ്രാമത്തിലെ പുരുഷന്മാരെ മുഴുവൻ തന്റെ മാന്ത്രികശക്തിക്കുള്ളിലേക്ക് ആവാഹിച്ചു.

“റിലൈൻക്യു നുൻക് എയോസ് കോസ് വിഡ്‌സ്…”
(” ഇപ്പോൾ നീ കണ്ടവരെ മാത്രം വെറുതെ വിട്ടേക്കുക..” )

വ്യാളിയുടെ തലയ്ക്ക് മുകളിൽ തന്റെ ചെറുവിരൽ അമർത്തിയ ശേഷം പറഞ്ഞുകൊണ്ട് മാവിക മുന്നോട്ടേക്ക് ഓടി. അവളുടെ ചിറകുകൾ ഒരു പരിച പോലെ മുന്നോട്ടേക്ക് പിടിച്ചുകൊണ്ട് മുന്നിൽകണ്ട വലിയ വീടിന്റെ ഉള്ളിലേക്ക് അവൾ പാഞ്ഞുകയറി.

വലിയ പാറക്കല്ല് വന്നിടിച്ച് പോലെ മുൻവാതിൽ ചിതറിത്തെറിച്ചു!

ഏതാനും നിമിഷങ്ങൾക്കപ്പുറം വീടിനുള്ളിൽ നിന്ന് കൂട്ടനിലവിളി മുഴങ്ങി.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.