രുധിരാഖ്യം 3 [ചെമ്പരത്തി] 399

അല്ലാതെ ഞാൻ ശിവേട്ടനെ എന്നെ ഒന്നും ചെയ്തിട്ടില്ല…. എന്നോ മരിച്ച ആളെ ഞാൻ എന്ത് ചെയ്യാൻ….”

പറഞ്ഞുകൊണ്ട് അവൾ പതിയെ അവന്റെ കയ്യിലുള്ള പിടി  വിട്ടു.
കണ്ണടച്ച് കിടന്ന ഇന്ദുവിന്റെ ഇടതു കൈവെള്ളയിൽ ഗിരീഷ് കണ്ടു,പൊള്ളി പൊളിഞ്ഞപോലെ ഉള്ള ഒരു പാട്.!

“ഇന്ദൂട്ടീ….. ഇതെന്തു പറ്റിയതാ…. ”

ചോദിച്ചുകൊണ്ട് വെപ്രാളത്തോടെ അവൻ അവളുടെ കൈപിടിച്ച് നോക്കിയെങ്കിലും ആ സമയത്തിനുള്ളിൽ അവൾ ഉറക്കത്തിലേക്ക് വീണിരുന്നു.

“ഒന്നുമില്ല അമ്മേ അവൾ ആ വയലിന്റെ അടുത്തുള്ള പാറയിൽ തെന്നി വീണതാ…”

കുറച്ചു നേരം അവളുടെ പൊള്ളിപ്പൊളിഞ്ഞ കൈവെള്ളയിലേക്ക് നെഞ്ചുപൊട്ടുന്ന നൊമ്പരത്തോടെ. നോക്കിയിരുന്നിട്ടവൻ വാതിൽ ചാരി പുറത്തേക്കിറങ്ങുമ്പോൾ,എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ തന്നെ നോക്കി നിന്ന് രേവതി അമ്മയോട് അവൻ പറഞ്ഞു.

“ആ പെണ്ണിനോട് പലവട്ടം പറഞ്ഞിട്ടുണ്ട് ആ വഴിക്ക് പോകരുതെന്ന്… അതെങ്ങനെ…. പറഞ്ഞാൽ കേട്ടിട്ട് വേണ്ടേ…”

“അമ്മ ഇങ്ങ് വന്നേ അവളെ വെറുതെ ശല്യപ്പെടുത്തേണ്ട…. ”

വീണ്ടും എന്തോ പറയാൻ തുടങ്ങിയ രേവതി അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ അടുക്കളയ്ക്ക് നേരെ നടന്നു.

“ഓ…അല്ലേലും അവളെ പറഞ്ഞാൽ നിനക്ക് പിടിക്കില്ലല്ലോ… ”

കളി ആയിട്ടാണോ കാര്യമായിട്ടാണോ എന്ന് തിരിയാത്ത രീതിയിൽ അവർ ഒന്ന് പരിഭവിച്ചുവെങ്കിലും ഗിരീഷ് അതിനു മറുപടി ഒന്നും കൊടുത്തില്ല.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.