രുധിരാഖ്യം 3 [ചെമ്പരത്തി] 399

പറഞ്ഞുകൊണ്ട് കണ്ണുകൾ ഒന്ന് അമർത്തി തുടച്ച്,മുഖത്ത് ഒരു പുഞ്ചിരി ഒട്ടിച്ചശേഷം പിന്തിരിഞ്ഞു പോകാൻ ആഞ്ഞ ഗിരീഷിന്റെ കയ്യിൽ അവളുടെ ഇടത് കൈത്തലം മുറുകി.

” അവൾ, മാവിക ഇനിയും വരും… അല്ല എത്തിക്കഴിഞ്ഞു.. ഇരുട്ട് മൂടി കഴിഞ്ഞാൽ അവളെ തടഞ്ഞു നിർത്താൻ എനിക്ക് കഴിയില്ല… അവളുടെ നിയന്ത്രണത്തിൽ അല്ല ഞാൻ… പക്ഷെ അവളുടെ ആത്മാവിന്റെ പാതി എന്നിൽ ആയതുകൊണ്ട് അവൾ പറയുന്നത് എനിക്ക് അനുസരിക്കാതെ വയ്യ…..അവളുടെ  സൈന്യത്തെ കൂടി വിളിച്ചാൽ ഈ മനുഷ്യരെ മൊത്തം ഇല്ലാതാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വരില്ല.. എനിക്കറിയില്ല അവളുടെ മുൻപിൽ എത്രനേരം നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന്…. പക്ഷേ ഒന്ന് എനിക്ക് അറിയാം… അയാൾ, ആദിയമൻ ചെയ്തത് ഒരിക്കലും പൊറുക്കാൻ ആകാത്ത തെറ്റാണ്…. അതിന്റെ ഭവിഷ്യത്ത് ഈ നാട് മുഴുവൻ അനുഭവിക്കേണ്ടിവരും…കൂടുതൽ ഒന്നും ന്നോട് ചോദിക്കരുത്…. സമയമാകുമ്പോ എല്ലാം മനസിലാകും….”

“മ്മ്മ്മ്മ്…. പക്ഷേ മോളെ ന്റെ ശിവ… അവനെ രക്ഷപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലല്ലോ… അവനെ നീ…..”

പറഞ്ഞുപോകുന്ന അപ്പോഴേക്കും തന്റെ നെഞ്ചുപൊട്ടുന്ന പോലെ തോന്നിയിട്ട് അവൻ നെഞ്ചു തിരുമ്മി.

“ശിവേട്ടന്റെ ജീവൻ ആ പ്രതാപവർമ്മ നേരത്തെ എടുത്തിരുന്നു.. അന്ന് നിങ്ങൾ അയാളെ കാണാൻ ചെന്നപ്പോൾ തന്നെ… ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ വേണ്ടി അയാൾ , അയാളുടെ മൂർത്തികളിൽ ഒരാളുടെ ചൈതന്യത്തിൽ ഒരംശം ശിവേട്ടന്റെ ശരീരത്തിലേക്ക് കയറ്റിയതാണ്.. ഞാൻ ഇല്ലാതാക്കിയത് അയാളുടെ ആ മൂർത്തിയുടെ ചൈതന്യത്തെ ആണ്….

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.