രുധിരാഖ്യം 3 [ചെമ്പരത്തി] 399

കൂട്ടുകാരിയുടെ വീട്ടിലേക്ക്.. എന്നിട്ട് ഇത്തിരി മുൻപ് വന്ന് കയറിയിരിക്കുന്നു…. ഈ രാത്രി അതിലെ ഒറ്റയ്ക്ക് വന്ന് എവിടെയോ ഉരുണ്ടു കെട്ടി വീണ് മേല് മുഴുവൻ വേദനയാണെന്നും പറഞ്ഞ് ഇപ്പോൾ മുറിയിൽ പോയി വാതിലടച്ച് ഇരിപ്പുണ്ട്…. ഞാൻ ചോദിച്ചിട്ട് എവിടെയാ വീണത് എന്ന് പറഞ്ഞില്ല…. വേണമെങ്കിൽ പോയി ചോദിച്ചുനോക്ക്….”

ഞെട്ടി തലയുയർത്തി നോക്കിയ അവന്റെ മുഖത്ത് ഉണ്ടായ അമ്പരപ്പ് കാര്യമായിട്ട് എടുക്കാതെ അവർ ഗിരീഷ്നോട് ദേഷ്യപ്പെട്ടു.

ഒരു കുതിപ്പിന് അകത്തേക്ക് പായുന്ന ഗിരീഷിനെ അവർ അന്തംവിട്ട നോക്കിയെങ്കിലും അവൻ അത് ശ്രദ്ധിച്ചില്ല..

“ഇന്ദൂട്ടീ.. വാതിൽ തുറക്ക്….”

അവൻ പതിയെ വാതിലിൽ മുട്ടി കൊണ്ട് അധികം ശബ്ദമില്ലാതെ വിളിച്ചു.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടാതായതോടെ  അവൻ വാതിൽ ഒന്ന് ആഞ്ഞു തള്ളിയതോടെ ഒരു ഞരക്കത്തോടെ അത് ഉള്ളിലേക്ക് തുറക്കപ്പെട്ടു.

തുറന്നു വന്ന വാതിൽക്കൽ നിന്നുകൊണ്ട്, ബെഡിൽ വാടി തളർന്നുകിടക്കുന്ന ഇന്ദുവിനെ കണ്ടതോടെ ഗിരീഷിന്റെ നെഞ്ചൊന്നു പൊള്ളി.

അപ്പുറത്തെ വാതിൽക്കൽ ഒരു നിഴലനക്കം കണ്ടതോടെ അത് അമ്മ ആണെന്ന് മനസ്സിലാക്കിയ ഗിരീഷ് വേഗം അവളുടെ മുറിക്ക് ഉള്ളിലേക്ക് കയറി വേഗം വാതിൽ അടച്ചു.

“ഇന്ദൂട്ടീ..മോളെ…..”
ഗിരീഷിന്റെ വിളി ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

“മ്മ്മ്… ഏട്ടാ…. ”

പതിയെ ഞരങ്ങിക്കൊണ്ട് അവൾ വിളികേട്ട് ഗിരീഷ് നേർക്ക് തിരിഞ്ഞു കിടന്നു. പക്ഷേ അപ്പോഴും അവൾ കണ്ണു തുറന്നിട്ടില്ലായിരുന്നു

“ഒന്നൂല്ല…മോള് കിടന്നോ… “

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.