രുധിരാഖ്യം 3 [ചെമ്പരത്തി] 399

ദ്വീപിൽ കുത്തി ഉറപ്പിച്ച് നിർത്തിയിരുന്ന അവളുടെ ആയുധം തനിയെ ഊരിത്തെറിച്ച് പടച്ചട്ടയോട് ചേർന്നു.

ഇടിമുഴങ്ങുന്ന ശബ്ദത്തിൽ ഒന്നുകൂടി തൻ്റേ ചിറകുകൾ വീശി അടിച്ച മാവിക ഒരു മിന്നൽ പോലെ പുറത്തേക്ക് പറന്നു.
തൊട്ടുപിന്നാലെ തന്റെ യഥാർത്ഥ രൂപം ധരിച്ച് വ്യാളിയും.

ഇതെല്ലാം കണ്ടുകൊണ്ട് അനങ്ങാൻ കഴിയാത്ത രീതിയിൽ ചുറ്റി വരിയപ്പെട്ട് നിന്നിരുന്ന പ്രതാപവർമ്മ, വേദന പോലും മറന്ന് പ്രാണഭയത്തോടെ നിന്നു.

അതേസമയം ഇതൊന്നുമറിയാതെ ഗിരീഷ് തന്റെ ഗ്രാമത്തിനടുത്ത് കരയിലേക്ക് വലിച്ചെറിയപ്പെട്ടിരുന്നു.

അവൻ പതിയെ എഴുന്നേറ്റു ആടികൊണ്ട് പുഴക്കരയിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.

അപ്പോഴും ശിവയെയും ഇന്ദുവിനെയും ഓർത്തിട്ടാകണം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നുടാ ചെറുക്കാ…. എന്തിയെ നിന്റെ കൂടെ വന്നവരൊക്കെ.? നിനക്കെന്താ ഒരു വല്ലായ്ക..? ”

എന്തുചെയ്യണമെന്നോ അമ്മയോട് എന്ത് പറയണമെന്നോ അറിയാതെ തല  കുനിച്ച് ,ആടിയാടി മുറ്റത്തേക്ക് വന്നു കയറിയ ഗിരീഷ് രേവതിയമ്മയുടെ ചോദ്യം കേട്ട് ഞെട്ടി തലയുയർത്തി അവരെ നോക്കി.

” അമ്മേ… ഇന്ദൂ..ന്റെ കുട്ടി… ”

ഗിരീഷിന് പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ അവന്റെ ശബ്ദമിടറി പൊലിഞ്ഞു. തല അറിയാതെ കുനിഞ്ഞു പോയതിനാൽ അവന്റെ നിറഞ്ഞ കണ്ണുകളെ രേവതിയമ്മ കണ്ടില്ല.

“ടാ…പലവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഈ പെണ്ണിനെ ഇങ്ങനെ കൊഞ്ചിക്കരുതെന്ന്…. എപ്പൊ പോയതാ

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.