രുധിരാഖ്യം 3 [ചെമ്പരത്തി] 399

പെട്ടെന്ന് വനത്തിനുള്ളിൽ നിന്ന് തിളങ്ങുന്ന തീയോട് കിടപിടിക്കുന്ന സ്വർണനിറത്തോട് കൂടിയ ഭീമാകാരമായ ഒരു വസ്തു കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ ദ്വീപിലേക്ക്, മാവികയുടെ  മുന്നിലായി  വന്നിരുന്നു.

തന്റെ മുന്നിലേക്ക് വന്നിരുന്ന തീ നിറമുള്ള വ്യാളി രൂപത്തെ കണ്ട അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി പതിയെ വിടർന്നു.

നനഞ്ഞ കണ്ണുകളോടെ തന്നെ മാവിക അതിന്റെ തലയിൽ ഒന്ന് തലോടിയതോടെ അത് തന്റെ രൂപം പതിയെ ചെറുതാക്കി, ചിറകുകൾ ചുരുക്കി ഒരു കുഞ്ഞിനെപ്പോലെ അവളോട് ചേർന്നിരുന്നു.

“എസ്റ്റനെ റെജിനാ നോസ്ട്ര ബെനെ… ??വിധിസ്റ്റി റെജിനമേം ?”
(നമ്മുടെ റാണി സുഖമായിരിക്കുന്നുവോ…??നീ കണ്ടോ റാണിയെ…??)

മാവികയുടെ ചോദ്യത്തിന് മറുപടിയായി വ്യാളി തന്റെ കണ്ണുകൾ പാതി അടച്ച് തല കുനിച്ചു…

“ഇൻഫൻസ് മേയൂസ്..?”
( എന്റെ കുഞ്ഞിനെ..??)

അതിനും ആ മൃഗം ഒന്ന് തലയാട്ടിയതല്ലാതെ അതിന്റെ മുഖം തെളിഞ്ഞില്ല…

“ഗ്രാആആ…… ”

നിയന്ത്രിക്കാൻ കഴിയാത്ത കോപത്തോടെ അലറിക്കൊണ്ട് തന്റെ ചിറകുകൾ വായുവിൽ ഇട്ട് അടിച്ചു.ഇടിമുഴങ്ങുമ്പോലെയുള്ള ശബ്ദത്തിൽ അവിടമെങ്ങും വിറച്ചുതുള്ളി.

അവളുടെ നഗ്ന ശരീരത്തിലേക്ക് പടച്ചട്ടകൾ പതിയെ പടർന്ന് കയറി.
ഇടതു കൈയ്യിൽ മുറുകിയ വാൾത്തലപ്പ് ചുട്ടുപഴുത്ത്‌ തീക്കനൽ പോലെ ആയി.

പേടിച്ചരണ്ടപോലെ വ്യാളി നിലത്തേക്ക് തന്റെ ചിറകുകളും തലയും ചേർത്തുവച്ച് പതുങ്ങി കിടന്നു.

” സംഹരിക്കണം എല്ലാത്തിനെയും… ഇതിന് കാരണം  ആയവരുടെ വംശം മുഴുവനും എരിഞ്ഞടങ്ങണം….”

വീണ്ടും അലറിക്കൊണ്ട്  അവൾ തന്റെ  കൈയ്യിലിരുന്ന വാൾ മുകളിലേക്ക് ഉയർത്തി പിടിച്ചു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.