രുധിരാഖ്യം 3 [ചെമ്പരത്തി] 399

പറഞ്ഞുകൊണ്ടവൾ വെട്ടിത്തിരിഞ്ഞു ഇരുകൈകളും ഉയർത്തി കൊണ്ട് കാടിനു നേർക്ക് നോക്കി.

തടാകത്തിന്റെ കരയിൽ നിന്നിരുന്ന വൻമരങ്ങളിൽ ഒന്ന് അല്പം വളഞ്ഞ് തടാകത്തിലെ ജലത്തിന് മുകളിലേക്ക് എത്തി.

അതോടെ മാവിക പ്രതാപവർമ്മയുടെ കഴുത്തിൽ തൂക്കി പിടിച്ച് ആ മരത്തിന് നേരെ വലിച്ചെറിഞ്ഞു.

വെള്ളത്തിൽ നിന്ന് കുറച്ച് ഉയരത്തിൽ നിന്നിരുന്ന ശിഖരത്തിലേക്ക് ചെന്നടിച്ച പ്രതാപവർമ്മ അവ്യക്തമായ ശബ്ദത്തിൽ അലറിക്കൊണ്ട്  വെള്ളത്തിലേക്ക് തന്നെ മറിഞ്ഞുവീണു.

വായിലും മൂക്കിലും വെള്ളം കയറിയ അയാൾ പ്രാണഭയത്തോടെ കണ്ണു തുറിച്ച് നോക്കുമ്പോൾ കണ്ടു, തനിക്ക് നേരെ പാഞ്ഞടുക്കുന്ന മാംസഭോജികളായ മത്സ്യങ്ങളെ.!

പൊടുന്നനെ മരത്തിന്റെ ചില്ലയിൽ നിന്ന് ഇറങ്ങി വന്ന കാട്ടുവള്ളി അയാളുടെ കൈകൾ അടക്കം ചുറ്റിവരിഞ്ഞ്  അല്പം മുകളിലേക്ക് ഉയർത്തി.

അയാളുടെ  തുടകളുടെ പകുതി മുതൽ താഴേക്ക് വെള്ളത്തിനടിയിൽ ആയിരുന്നു.

പാഞ്ഞടുത്ത മത്സ്യങ്ങൾ ആർത്തിയോടെ അയാളുടെ തുടകൾക്ക് താഴേക്കുള്ള മാംസവും അസ്ഥിയും എല്ലാം കടിച്ചു കാർന്നു തിന്നു തുടങ്ങി.

പ്രാണവേദനയിൽ കൈകാലിട്ടടിച്ച് അലറിക്കരഞ്ഞ അയാളുടെ രക്തം വെള്ളത്തിൽ ഒഴുകി പടർന്നു.

പ്രതാപവർമ്മക്കരികിലേക്ക് പറന്നെത്തിയ മാവിക അയാൾക്ക് മുന്നിൽ വായുവിൽ ചിറകടിച്ചു നിന്നു.

“നിനക്ക് തന്ന വാക്ക് ഞാൻ ഇപ്പോഴും പാലിക്കുന്നു…. ഞാൻ പറയുന്ന സമയം വരെ ഞാനോ, ഞാൻ പറയുന്ന മറ്റാരുമോ നിന്നെ കൊല്ലില്ല…. ഇപ്പോൾ ഈ മത്സ്യങ്ങൾ കടിച്ചു കാർന്നുതിന്നാലും 

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.