രുധിരാഖ്യം 3 [ചെമ്പരത്തി] 399

വായ് തുറന്ന് പിടിച്ചിരുന്ന പ്രതാപവർമ്മയുടെ വായിൽ നിന്ന് ചോരത്തുള്ളികൾ ചീറ്റി തെറിച്ചു കൊണ്ടിരുന്നു.

“നിന്നെ ‘ഞാൻ’ കൊല്ലില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ…. നാവ് അറ്റുപോയ നീ ഇനിയെങ്ങനെ മന്ത്രം ചൊല്ലും…??? മ്മ്മ്മ്…..???നീയും അനുഭവിക്കണം നാവറുത്തു പോകുമ്പോൾ ഉള്ള വേദന.”

വേദനയിലും ഭീതിയിലും കൈകാലിട്ടടിച്ചു പിടഞ്ഞുകൊണ്ടിരുന്ന പ്രതാപവർമ്മയുടെ കഴുത്തിൽ തൂക്കി പിടിച്ചുയർത്തി കൊണ്ട് മാവിക ശാന്ത ഭാവത്തിൽ പറഞ്ഞു.

പക്ഷേ അവളുടെ കണ്ണുകളിലെ നീല നിറംമാറി പതിയെ ചുവപ്പുരാശി പടർന്നു തുടങ്ങിയിരുന്നു.

“എന്നെ കീഴടക്കാൻ നോക്കിയ നിനക്ക് ഉള്ള ശിക്ഷ കണ്ടാൽ പിന്നെ, ഇനി ഒരിക്കലും വേറൊരാൾ എന്നെ തേടി വരരുത്…”

പറഞ്ഞുകൊണ്ടവൾ തന്റെ ഇടതു കൈവിരലുകൾ നീട്ടിപ്പിടിച്ചതോടെ അവയിലെ നഖങ്ങൾ നീണ്ടു കൂർത്ത് കഴുകന്റെ നഖങ്ങൾക്ക് സമാനമായിത്തീർന്നു.

കഴുത്തിൽ മുറുകിയിരിക്കുന്ന തന്റെ വലതു കയ്യിൽ മുറുകെ പിടിച്ചു വിടുവിക്കാൻ ശ്രമിക്കുന്ന പ്രതാപവർമ്മയെ പുശ്ചാത്തോടെ ഒന്ന് നോക്കിയിട്ടവൾ തന്റെ കൂർത്ത നഖങ്ങൾ അയാളുടെ വലതു കണ്ണിലേക്കു കുത്തിയിറക്കി.

തുള്ളിപ്പിടഞ്ഞുകൊണ്ട് നാവില്ലാതെ അലറികരഞ്ഞ അയാളുടെ വലതു കണ്ണ് കൂർത്ത നഖങ്ങളിൽ കോർത്തവൾ വലിച്ചു പറിച്ചു പുറത്തെക്കെടുത്തു.

നഖത്തിൽ കോർത്തു പിടിച്ച,കൃഷ്ണമണി പൊട്ടിത്തകർന്ന,ചോരയിൽ മുങ്ങിയ ആ വെളുത്ത ഗോളം അവൾ പതിയെ താടാകത്തിലെ ജലത്തിലേക്ക് തട്ടിത്തെറിപ്പിച്ചു…

“ഓ….. ആർബോർ , ഫാക് മിഹി കോദ് തിബി മാന്തോ…”
(ഹേ…. വൃക്ഷമേ ഞാൻ നിന്നോട് കൽപ്പിക്കുന്നത് നീ എനിക്ക് വേണ്ടി ചെയ്യുക)

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.