രുധിരാഖ്യം 3 [ചെമ്പരത്തി] 399

“നീ അന്ന് ശിവയുടെ ജീവനെടുത്തു കൊണ്ട് നിന്റെ ആജ്ഞാനുവർത്തി  ആക്കി മാറ്റിയപ്പോൾ,ഇവൾക്ക് ഞാൻ എന്റെ ആത്മാവിന്റെ പാതി കൊടുത്തു….. അത് നിനക്ക് കണ്ടുപിടിക്കാൻ ആവാതിരുന്നത് നിന്റെയും നിന്റെ മൂർത്തികളുടെയും പരാജയം…. എനിക്ക് മുന്നേ അറിയാം നീ എന്നെ കീഴടക്കാൻ വേണ്ടി, എനിക്ക് ശക്തി കുറവുള്ള പകൽസമയത്തേ വരികയുള്ളൂ എന്ന്…. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തത്…. എന്നെ നീ തോൽപ്പിച്ചതിൽ ഏറെ നീ തോറ്റപ്പോൾ,  എനിക്കറിയാം അമാവാസിക്ക് മുന്നേ നീ എന്നെ തേടി വരും എന്ന്…. ആ കെണിയിലും നീ വന്നു വീണു….”

ഒന്ന് നിർത്തിയ മാവികയുടെ  കുണുങ്ങിചിരി അല്പം ഉച്ചത്തിൽ ഉയർന്നു.

അതു കേട്ടിട്ട് ആകണം തടാകത്തിൽ കൂമ്പിനിന്ന താമരമൊട്ടുകൾ എല്ലാം ഒരുമിച്ച് വിടർന്നു.!

തന്റെ ആയുധം മണ്ണിൽ കുത്തിനിർത്തിയ ശേഷം അവൾ പ്രതാപവർമ്മയ്ക്ക് നേരെ ഇരുകൈകളും നീട്ടി….

” വാ….. നിനക്ക് എന്നെ അടിമ ആക്കണ്ടേ…??നിന്റെ ഒരു മോഹം അല്ലായിരുന്നോ എന്റെ ഈ ശരീരം… വാ…. ”

പറഞ്ഞുകൊണ്ട് ഇരുകൈകളും നീട്ടിപ്പിടിച്ച് അവൾ എഴുന്നേറ്റ്,’ വേണ്ട’ എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് എഴുന്നേറ്റ് പിന്നോട്ട് നീങ്ങിയ പ്രതാപവർമ്മയ്ക്ക് നേരെ മന്ദം മന്ദം നടന്നടുത്തു.

അയാളോട് അടുക്കുംതോറും അവളുടെ ലാസ്യഭാവം വർദ്ധിച്ചുകൊണ്ടിരുന്നു.പ്രതാപവർമ്മയുടെ കണ്ണുകളിൽ ഭീതിയും.പിന്നോട്ട് നടന്ന അയാൾ എവിടെയോ തട്ടി മലർന്നടിച്ചു വീണു.

മാവിക അടുത്തു ചെന്നതോടെ പ്രാണഭയത്തിൽ വിറച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന അയാളുടെ ചുറ്റും അവൾ ഒന്ന് നടന്നു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.