ചവിട്ടേറ്റ് അവൾ പിന്നോട്ട് തെറിക്കുന്നത് കണ്ടതോടെ ചുണ്ടിൽ ഉണ്ടായിരുന്ന പുഞ്ചിരി മായാതെ തന്നെ മാവിക തന്റെ ആയുധം മുഖത്തോടടുപ്പിച്ചു പതിയെ മന്ത്രിച്ചു…
ആരോ ചെവിയിൽ മന്ത്രിച്ചെന്ന പോലെ ഇന്ദുവിന്റെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറഞ്ഞു.
പിന്നോട്ട് തെറിച്ചുപോകുന്നതിനിടയിൽ തന്നെ അവൾ തന്റെ ചിറകുകൾ വിടർത്തി വായുവിൽ തുഴഞ്ഞ് നിന്നുകൊണ്ട് തന്റെ ആയുധത്തിന് വേണ്ടി കൈനീട്ടി…
കയ്യിലേക്ക് പറന്നെത്തിയ അതിനെ അവൾ ഒന്ന് കണ്ണടച്ച് ചുണ്ടോടു ചേർത്തിട്ട് ആ പെൺകുട്ടിക്ക് നേരെ വലിച്ചെറിഞ്ഞു…
ഇന്ദുവിന് അഭിമുഖമായി പാറയിൽ ഇരുകൈകളും കൊണ്ട് അള്ളിപ്പിടിച്ച് നിന്നിരുന്ന അവളുടെ ചുണ്ടിൽ, തനിക്ക് നേരെ വരുന്ന ആയുധത്തെ കണ്ടു ഒരു പുശ്ചചിരി വിടർന്നു…
എന്നാൽ അവളുടെ തൊട്ടടുത്ത് എത്തിയ ഇന്ദുവിന്റെ ആയുധം രണ്ടായി പിളർന്നു മാറി.
പ്രതാപവർമ്മയുടെ മൂർത്തിക്ക് ഒന്ന് കണ്ണ് ചിമ്മാനോ നടുങ്ങാനോ പോലും സമയം കിട്ടുന്നതിനു മുന്നേ തന്നെ അവളുടെ ഹൃദയവും ശിരസ്സും ആയുധമേറ്റ് പൊട്ടിച്ചിതറി.
“ആാാാാ….. ഹ്ഹ്ഹ്…”
അവസാന പ്രതീക്ഷയും നഷ്ടമായ പ്രതാപവർമ്മ അലറി കരഞ്ഞു കൊണ്ട് ദ്വീപിലേക്ക് വീണു.
” നിനക്ക് അറിയാവുന്നതായിരുന്നില്ലേ പ്രതാപവർമ്മേ…. നിന്റെ മൂർത്തികളിൽ ഒരാൾക്കും ഇവിടെ അവരുടെ ശക്തി പാതി പോലും എടുക്കാൻ കഴിയില്ല എന്നുള്ളത്…. എന്നിട്ടും നീ അവരെ ഇവിടെ കൊണ്ടുവന്ന് നിന്റെ കാര്യസാധ്യത്തിനായി ബലികൊടുത്തു….”
പുഞ്ചിരിയോടെ ഒന്ന് നിർത്തിയ മാവിക തല അല്പം ചരിച്ച്,ദ്വീപിലേക്ക് തന്റെ ചിറകുകൾ വീശി പറന്നിറങ്ങുന്ന ഇന്ദുവിനെ നോക്കി.
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu