ബലികല്ലിൽ നിന്ന് തെറിച്ച് പുഷ്പങ്ങളിലേക്ക് വീണതോടെ ബന്ധന മുക്തിനേടിയ ഗിരീഷ് വേഗം ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നിന്നു.
ശബ്ദമുണ്ടാക്കാൻ പോലും കഴിയാതെ അവൻ കയ്യിലെ മുറിവ് പൊത്തിപ്പിടിച്ച് പകച്ച് നിന്നു.
പ്രതാപവർമ്മ തന്റെ ആയുധം കുത്തിയിറക്കിയ അവന്റെ കൈത്തണ്ടയിൽ നിന്ന് അപ്പോഴും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ബന്ധനസ്ഥ ആയി നിന്ന മാവികയിൽ പക്ഷേ ചലനങ്ങൾ ഒന്നുമുണ്ടായില്ല….
ഇടയ്ക്കിടെ അവളുടെ ശരീരത്തെ പൊതിഞ്ഞ ജലം പാളികൾ ആയി അടർന്നുവീണു കൊണ്ടിരുന്നു.
അവളുടെ നീല കണ്ണുകൾ മാത്രം രൗദ്രഭാവത്തിൽ ഇടംവലം വെട്ടി കൊണ്ടിരുന്നു.
അവൻ നോക്കി നിൽക്കുമ്പോൾ തന്നെ സുന്ദരി രൂപം ധരിച്ച മൂന്നുപേരുടെയും രൂപം പതിയെ മാറി പ്രാകൃത രൂപത്തിലേക്ക് വന്നു.
കൈകളിൽ അതീവ മൂർച്ചയേറിയ ആയുധങ്ങൾ പതിയെ തെളിഞ്ഞ് വന്നു.
ശൽക്കങ്ങൾ പോലെയുള്ള പടച്ചട്ടകൾ അവർ മൂവരുടെയും ശരീരത്തെ മൂടി…
മൂവരുടെയും നെറ്റിയിലെ കിരീടങ്ങളിൽ ഉറപ്പിച്ചിരുന്ന രത്നക്കല്ലുകൾ വെട്ടിത്തിളങ്ങി.
അവർ മൂവരും ത്രികോണത്തിന്റെ മൂന്ന് ദിശകളിൽ ആയി എന്നപോലെ നിന്ന് പ്രതാപവർമ്മയെ അവർക്ക് നടുവിലായി നിർത്തി.
അപ്പോഴും ബലികല്ലിനെ ചിതറിച്ചു കളഞ്ഞ, സ്വർണ്ണ നിറമുള്ള ആയുധം അവിടെ തറച്ചു നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.
ഇത്തിരി അകലേക്ക് ഓടി മാറി നിന്ന ശേഷം അവരെ നോക്കി നിന്ന ഗിരീഷ് ആ കാഴ്ച കണ്ട് ഞെട്ടി..!!
ശിവയുടെ രൂപം ക്രമേണ മാറി അവൻ പതിയെ ഭീമാകാരനായ കരിമൂർഖന്റെ രൂപം പൂകുന്നു….!!!!
Nice bro
Bro നന്നായിട്ടുണ്ട്
Nannayatund next bagam vayikatetto
Super ?
E partm oru rakshayilla?? keep going
കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
സ്നേഹത്തോടെ LOTH….????
Hi hibiscus very good story. Keep going. I am a follower of your stories
വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം
കാപ്പിപൂത്ത വഴിയേ… locked അ
ആണല്ലോ
മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക
സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.
തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.
ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…
ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.
.Manoharamaya kadha , adutha partinayi kaathirikkunnu