രുധിരാഖ്യം 3 [ചെമ്പരത്തി] 399

ഇതെല്ലാം നേരത്തെ ചിരിയോടെ കണ്ടുനിന്ന ഇന്ദു പിന്നിൽ, വെള്ളത്തിൽ ഒരു അനക്കം കേട്ടതോടെ  വെട്ടി ഒഴിഞ്ഞുമാറിയശേഷം തിരിഞ്ഞുനോക്കി…

എന്നാൽ അപ്പോഴേക്കും അവളുടെ വലത് ചിറകിന്റെ അഗ്രഭാഗം അരിഞ്ഞു മാറ്റിക്കൊണ്ട്, നേരത്തെ അവൾ അരിഞ്ഞ് വെള്ളത്തിലേക്ക് എറിഞ്ഞ പെൺകുട്ടിയുടെ കൈയിൽ ഇരുന്ന വാൾത്തലപ്പ്  കടന്നുപോയിരുന്നു.

ഒഴിഞ്ഞു മാറിയ ശേഷം വെട്ടിത്തിരിഞ്ഞു നോക്കിയ ഇന്ദുവിന്റെ മുഖത്ത് ചെറിയൊരു പകപ്പ് ഉണ്ടായി. പക്ഷേ അപ്പോഴും മാവികയിൽ ഒരു പുഞ്ചിരി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇന്ദുവിന് പ്രതിരോധിക്കാൻ സമയം കിട്ടുന്നതിനു മുന്നേ തന്നെ മലക്കംമറിഞ്ഞെത്തിയ ആ പെൺകുട്ടി അവളുടെ ഇരു ചിറകുകളും പിടിച്ച് തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.

തടാകത്തിലെ ജലത്തിൽ കാൽ തൊടുന്നതിനു മുന്നേ ചിറകുകൾ വീശി നിന്ന ഇന്ദു, മിന്നൽ പോലെ പറന്നെത്തി ആ പെൺകുട്ടിയുടെ കഴുത്തിൽ തൂക്കി പിടിച്ച് എടുത്ത് പാറക്കെട്ടിന് നേർക്ക് പറന്നു.

അവളെ പാറക്കെട്ടിലേക്ക് ശക്തിയായി ഇടിച്ചതോടെ ആ പാറക്കെട്ട് മുഴുവനായി ഒന്ന് കുലുങ്ങി.

പാറക്കെട്ടുകളിൽ ചിലത് അടർന്നു തടാകത്തിലേക്ക് വീണതോടെ ഉണ്ടായ ശക്തമായ ഓളങ്ങൾ ഒരു തിരമാല കണക്ക് ദ്വീപിലേക്ക് ഇരച്ചു കയറി.

ഭയവിഹ്വലനായി ഇന്ദുവിനെയും മാവികയെയും മാറിമാറി നോക്കിയ പ്രതാപവർമ്മയെ പക്ഷേ മാവിക ശ്രദ്ധിച്ചത് പോലുമില്ല.

പാറക്കെട്ടിൽ വന്ന് അമർന്നതോടെ ആ പെൺകുട്ടി സർവ്വശക്തിയും സംഭരിച്ച് ഇന്ദുവിനെ ആഞ്ഞുചവിട്ടി.

“ഇന്ദു…… നെ പ്രൊത്രഹസ് പോസ്സേ … ടെമ്പസ് ഇസ്റ് അഡ് ഫിനേം….ക്യാപുട് എത് കോർ സിമുൽ ഫ്രാൻജ്…”

(ഇന്ദു…. ഇനി ഇത് അധികം നീട്ടിക്കൊണ്ട് പോകണ്ട… നമുക്ക് അവസാനിപ്പിക്കാൻ സമയമായി…അവളുടെ ശിരസ്സും ഹൃദയവും ഒരേ സമയം തകർക്കുക….)

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.