രുധിരാഖ്യം 3 [ചെമ്പരത്തി] 399

അവളുടെ ഉയർത്തിപ്പിടിച്ച വലതുകൈയ്യിൽ, കഴുത്തിൽ മുറുക്കി പിടിച്ച നിലയിൽ പ്രതാപവർമ്മ തൂങ്ങിക്കിടന്ന് പിടച്ചു കൊണ്ടിരുന്നു.

പൂർണമായും ജലത്തിന് മേലേക്ക് ഉയർന്നതോടെ അവളുടെ ഇരു ചിറകുകളും വിടർന്നു.

തന്റെ വലതു കൈയിൽ തൂക്കിപ്പിടിച്ച അയാളെ മാവിക ദ്വീപിലേക്ക് വലിച്ചെറിഞ്ഞു.

ഒരു പുഞ്ചിരിയോടെ അത് നോക്കി തന്റെ ചിറകുകൾ ഒതുക്കി നിന്ന ഇന്ദു, വെള്ളത്തിനടിയിൽ പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ഒന്നിച്ച് ചേരുന്നത് അറിഞ്ഞില്ലെങ്കിലും മാവികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

മുഖത്തെ ക്രോധഭാവം എല്ലാം വെടിഞ്ഞ്, സൗമ്യമായ, ആരെയും മയക്കുന്ന ചിരിയോടെ പൂർണമായ മനുഷ്യരൂപത്തിൽ അവൾ ദ്വീപിലേക്ക് കാൽകുത്തി.
അവിടെ എങ്ങും നേർത്ത, ആരെയും മയക്കുന്ന സൗരഭ്യം പടർന്നു.

അവളുടെ കാൽ തൊട്ടതോടെ നേരത്തെ ഉണ്ടായ പോലെ ഒന്നുകൂടി വിറച്ച ദ്വീപ് പതിയെ വെള്ളത്തിൽ നിന്ന് ഉയർന്നു.
ദ്വീപിൽ കയറിയ വെള്ളം എല്ലാം നാലുപാടും ഒഴുകി തടാകത്തിലേക്ക് തന്നെ വീണു.

പ്രാണൻ പോകും എന്ന് ഉറപ്പുള്ള ആ വേളയിലും പ്രതാപവർമ്മയുടെ ആർത്തിപൂണ്ട കണ്ണുകൾ അറിയാതെ അവളുടെ നഗ്നശരീരത്തെ തലോടി മറഞ്ഞു.
അത് കണ്ടറിഞ്ഞ മാവികയുടെ ചുണ്ടിലെ പുഞ്ചിരി ഒന്നുകൂടി തെളിഞ്ഞു.

തുടുത്ത് മലർന്ന ചുണ്ടിൽ ഒരു ചിരിയുമായി പ്രതാപവർമ്മയിൽ തന്നെ കണ്ണും നട്ട് മാവിക, നേരത്തെ ഇളകി തെറിച്ച ബലിക്കല്ലിലേക്ക് ഇരുന്ന ശേഷം കൈനീട്ടിയതോടെ വെള്ളത്തിനടിയിൽ നിന്ന് അവളുടെ ആയുധം പറന്നെത്തി കയ്യിലേക്ക് ചേർന്നു.
അത് നിലത്തേക്ക് കുത്തിപ്പിടിച്ച് അവൾ ഇന്ദുവിനെ നോക്കി ഒന്ന് കണ്ണു ചിമ്മി.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.