രുധിരാഖ്യം 3 [ചെമ്പരത്തി] 399

പകരം ഇരുട്ട് അവിടം എങ്ങും നിറഞ്ഞു.

അതോടെ പ്രതാപവർമ്മയുടെ കണ്ണുകൾ മരണത്തെ മുന്നിൽ കണ്ട് എന്നപോലെ ഭയന്നുവിറച്ച് പുറത്തേക്കുന്തി.

“സൂര്യാസ്തമനം….. ”

ഭീതിയിൽ തുറിച്ചുന്തിയ കണ്ണുകളോടെ നിന്ന അയാളുടെ ചുണ്ടുകളിൽ നിന്നു ചിതറിയ, പ്രത്യാശ നഷ്‍ടപ്പെട്ട വാക്ക് പുറത്ത് ചാടി.

ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഇരുട്ടിനൊടുവിൽ അവിടെങും ഒരു നീല വെളിച്ചം പരന്നു.

തെളിഞ്ഞുവന്ന വെളിച്ചത്തിൽ ചുറ്റും നോക്കിയ പ്രതാപവർമ്മയ്ക്ക് പക്ഷേ മാവികയെ അവിടെയെങ്ങും കാണാനായില്ല.

ആയുധങ്ങൾ കൂട്ടിമുട്ടി ഉണ്ടായ മിന്നൽ പിണറുകളും ശബ്ദവും കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ പ്രതാപവർമ്മയ്ക്ക് മുകളിലൂടെ പറന്നു പൊങ്ങിയ ഇന്ദു, അയാളുടെ കഴുത്തിൽ തൂക്കി പിടിച്ചു തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.

ഇരുകൈകളിലും ആയുധങ്ങളുമായി പാഞ്ഞടുത്ത പ്രതാപവർമ്മയുടെ മൂർത്തിയെ കണ്ട ഇന്ദു തന്റെ ആയുധം കയ്യിൽ ഇട്ട് അതിവേഗതയിൽ കറക്കി കൊണ്ട് മുന്നോട്ടേക്ക് പാഞ്ഞു.

ചിറകുവിടർത്തി മുകളിലേക്ക് ഉയർന്ന അവൾ കൈ താഴേക്ക് നീട്ടിപ്പിടിച്ച് തലകീഴായി മിന്നൽപോലെ താഴേക്കു വന്നു.!

അവളുടെ വിരൽത്തുമ്പിൽ കറങ്ങി കൊണ്ടിരുന്ന ആയുധം ആ പെൺകുട്ടിയെ ചെറു കഷണങ്ങളായി ചിതറി തെറിപ്പിച്ചു വെള്ളത്തിലേക്കിട്ടു.
അവളുടെ ശരീരത്തിൽ  ഒരു തുള്ളി രക്തം പോലും ഉണ്ടായിരുന്നില്ല.!

വെള്ളത്തിൽ എന്തോ ശക്തമായ അനക്കം അറിഞ്ഞു തിരിഞ്ഞു നോക്കിയ ഇന്ദു കണ്ടത്, ജലത്തെ ചിതറിത്തെറിപ്പിച്ച്  ഉയർന്നുവരുന്ന മാവികയെ  ആണ്.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.