രുധിരാഖ്യം 3 [ചെമ്പരത്തി] 399

തന്റെ ആയുധം മണ്ണിലേക്ക് കുത്തി കാൽ ഉറപ്പിച്ച് നിന്ന ഇന്ദുവിനെ ഒന്ന് അമ്പരപ്പിച്ചുകൊണ്ട് ഇരു ഭാഗങ്ങളായി മാറി കിടന്ന പെൺകുട്ടിയുടെ ശരീരം പതിയെ ഇഴഞ്ഞടുത്ത് വന്ന് തമ്മിൽ ഒട്ടിച്ചേർന്നു.!

ഇന്ദുവിന്റെ വെട്ടേറ്റ് മുറിഞ്ഞ് മാറി കിടന്ന ദണ്ഡ് അവൾ വലിച്ചെടുത്ത് ഇരുകൈകളിലും ആയി പിടിച്ചു.

പൊടുന്നനെ ആ ദണ്ഡ് അതിന്റെ രൂപം മാറി അർദ്ധചക്രാകൃതിയിലേക്ക് വന്നു.
അതിന്റെ വളഞ്ഞിരിക്കുന്ന അരിക് അതീവ മൂർച്ചയേറിയതായിരുന്നു.
പിന്നിലായി, നേരെയുള്ള ഭാഗത്ത് കയ്യിൽ ഉറപ്പിക്കാൻ വേണ്ടി  ഒരു പിടിയും ഉണ്ടായിരുന്നു.

ഇന്ദുവിന് എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിയുന്നതിനു മുന്നേ തന്നെ അവൾ തന്റെ ആയുധം ഇന്ദുവിന് നേരെ വീശി.

അപ്രതീക്ഷിതമായ പ്രതിരോധത്തിൽ ഇന്ദു ഒന്ന് പകച്ചെങ്കിലും അവൾ അതിൽനിന്ന് വെട്ടി ഒഴിഞ്ഞു.

വീണ്ടും ഒന്ന് കറങ്ങിത്തിരിഞ്ഞ പ്രതാപവർമ്മയുടെ മൂർത്തി തന്റെ കൈയിലുണ്ടായിരുന്ന ആയുധം ഇന്ദുവിന് നേർക്ക് വലിച്ചെറിഞ്ഞു.

അവൾ കയ്യിൽ നിന്ന് വിട്ടതോടെ ആ ആയുധം പൂർണ്ണ ചക്രാകൃതി പ്രാപിച്ചു.

അതീവ വേഗതയിൽ കറങ്ങി കൊണ്ട് തന്റെ നേർക്ക് അടുത്ത ആ ചക്രത്തെ ഇന്ദു തന്റെ ആയുധം കൊണ്ട് തട്ടിത്തെറിപ്പിച്ചു.

തടാകത്തിനപ്പുറത്തേ വനത്തിലേക്ക് തെറിച്ചുപോയ അത് മിന്നൽ പോലെ തിരികെയെത്തി.
അത് തിരികെ പ്രതാപവർമ്മയുടെ മൂർത്തിയുടെ കയ്യിൽ എത്തുമ്പോഴേക്കും, വനത്തിൽ തല ഉയർത്തി നിന്ന വൻമരങ്ങളിൽ  ചിലത് പകുതിക്ക് വെച്ച് മുറിഞ്ഞ് താഴെ വീണു.

പെട്ടെന്ന് അവിടമാകെ പരന്നിരുന്ന മഞ്ഞ വെളിച്ചം പതിയെ അപ്രത്യക്ഷമായി.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.