രുധിരാഖ്യം 3 [ചെമ്പരത്തി] 399

വെള്ളത്തിലേക്ക് വീണ രത്നങ്ങൾ ഒരു ശബ്ദത്തോടെ പൊട്ടിച്ചിതറി അണഞ്ഞുപോയി.
വാളുകൾ തിരികെ തൂവലുകൾ ആയി അവളുടെ ചിറകോട് ചേർന്നു.

“വൂഷ്…. ”
കാൽമുട്ടുകൾ മടക്കി പാദം നിലത്തൂന്നി വലതു കൈ നീട്ടി പിടിച്ചുകൊണ്ട്, ചുവന്നുതുടുത്ത കണ്ണുകളോടെ ചാടിയെഴുന്നേറ്റ അവളുടെ കയ്യിലേക്ക്,
പ്രതാപവർമ്മയുടെ മൂർത്തികൾ വലിച്ചെറിഞ്ഞ അവളുടെ ആയുധം ഒരു മൂളലോടെ വന്നുചേർന്നു.

അതിന്റെ പിടിയുടെ  പകുതിക്ക്  താഴെ പിടിമുറുക്കിയ അവൾ മഴു പോലെയുള്ള വായ്ത്തല കൊണ്ട് തന്റെ മുന്നിൽ നിന്ന് പെൺകുട്ടിയുടെ ശിരസ്സിന് നടുവേ ആഞ്ഞുവെട്ടി.

ഒരു വാൾ വെള്ളത്തിലേക്ക് ഇറങ്ങി പോകുന്നതുപോലെ അത് അവളുടെ ശരീരത്തെ നെടുകെ പിളർന്നുകൊണ്ട് താഴേക്ക് പോയി..

ആ പെൺകുട്ടിയുടെ ശരീരം നിശ്ചലമായി, ഇരു ഭാഗങ്ങളായി ഇരുവശത്തേക്കും വീണു.

അത് കണ്ട് ഞെട്ടി തിരിഞ്ഞ മറ്റവൾക്ക് ഒന്ന് തല തിരിക്കാൻ പോലും സമയം കിട്ടുന്നതിനു മുന്നേ തന്റെ ചിറകടിച്ചു പറന്നു പൊങ്ങിയ ഇന്ദു, അവളുടെ തലയ്ക്കു നേരെ മുകളിൽ എത്തിയ ശേഷം, തന്റെ ആയുധം അല്പം ചരിച്ചു പിടിച്ച് ആഞ്ഞുവെട്ടി.

മൂന്നാമത്തെ പെൺകുട്ടിയുടെ തലയും കിരീടവും ഹൃദയവും ഒരേസമയം ചിതറിത്തെറിച്ചു.

ഒരു ശബ്ദം പോലും ഇല്ലാതെ അവൾ നിലത്തേക്ക് വീണു പൊടിഞ്ഞു വെറും പൊടിയായിമാറി.

നിലത്ത് കാൽകുത്തിയ ഇന്ദു തന്റെ ചിറകുകൾ ഒന്ന് ശക്തിയായി  കുടഞ്ഞതോടെ, മഴച്ചാറ്റൽ എന്നപോലെ അവളുടെ ചിറകിൽ നിന്ന് വെള്ളത്തുള്ളികൾ ചിതറിത്തെറിച്ചു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.