രുധിരാഖ്യം 3 [ചെമ്പരത്തി] 399

കുത്തി നിർത്തിയ ആയുധങ്ങൾക്ക് മുകളിൽ വച്ചിരുന്ന രത്നങ്ങൾ പതിയെ ജ്വലിക്കാൻ തുടങ്ങി.. ചിറകുകൾക്ക് മുകളിലെ രത്നങ്ങളിലെ നിന്ന് പുറപ്പെട്ട മിന്നൽ പോലെയുള്ള പ്രകാശങ്ങൾ തമ്മിൽ പതിയെ ഇന്ദുവിന് കുറുകെ കോർത്തു പിടിച്ചുവെങ്കിലും, കാൽചുവട്ടിലെ രത്നം ഒന്ന് മങ്ങികത്തിയ ശേഷം അണഞ്ഞു.

പരസ്പരം കോർത്തുപിടിച്ച മിന്നലുകളുടെ ശക്തമായ ചൂടേറ്റതോടെ ഇന്ദുവിന്റെ വലിച്ച് നിർത്തിയിരുന്ന ചിറകുകളിലെ  തൂവലുകൾ പതിയെ കരിയാൻ തുടങ്ങി…. ചൂടേറ്റ് മുഖത്തെ ത്വക്ക് ചുവന്നു തുടുത്തു.

അവൾ പലതവണ കുതറിയെങ്കിലും അവളെ കൊണ്ട് കുടഞ്ഞ് തെറുപ്പിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു ആ ആയുധങ്ങളുടെ ശക്തി.

ആ ബന്ധനത്തിൽ നിന്ന് മോചിതയാവാൻ കഴിയില്ല എന്ന് മനസ്സിലായതിന്റെ നിരാശയിൽ ആകണം, അവൾ തന്റെ തലയുടെ പിൻഭാഗം മണ്ണിൽ ഇട്ടുരുട്ടി.

അവളുടെ നീലകണ്ണുകൾ പതിയെ നിറയാൻ തുടങ്ങിയിരുന്നു.

അതേ സമയം പ്രതാപവർമ്മ തന്റെ പൂജാകർമ്മങ്ങളുടെ അവസാനഘട്ടങ്ങളിലേക്ക് എത്തിയിരുന്നു.

ഇന്ദുവിന്റെ ഇറുക്കിയടച്ച  നിറഞ്ഞ കണ്ണുകളിൽ നിന്ന് ഊറിയ നീർത്തുള്ളികൾ ഒഴുകി മണ്ണിനെ സ്പർശിച്ച മാത്രയിൽ ദ്വീപ് ആകെ ഒന്ന് കുലുങ്ങി.

ക്രോധത്തോടെ കണ്ണുകൾ വലിച്ചു തുറന്ന അവൾ,  ഇരുകൈകളും ചുരുട്ടിപ്പിടിച്ച ശേഷം തന്റെ ഇരുവശത്തുമായി ദ്വീപിലേക്ക് ആഞ്ഞടിച്ചു.
അതിശക്തമായ ഒരു പ്രകമ്പനം ദ്വീപിനെ ഒന്നുകൂടി വിറപ്പിച്ചു.
അതോടൊപ്പം ആ ദ്വീപ് മൊത്തത്തിൽ അൽപ്പമൊന്ന് താഴേക്ക് അമർന്നു.

ദ്വീപ് താഴേക്ക് അമർന്നതോടെ, ഉയർന്ന് പൊങ്ങിത്തുടങ്ങിയ

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.