രുധിരാഖ്യം- 2[ചെമ്പരത്തി] 339

ഒഴുകിയിറങ്ങിയ പാൽ വലിച്ചെടുത്തു.

അതോടെ അവളുടെ തളർന്നു തൂങ്ങിയ മിഴികളിലേക്ക് തിളക്കം പതിയെ പടർന്നുകയറി.

ഒരു സർപ്പ ശീൽക്കാരം മുഴക്കി നേരെ ഇരുന്ന അവളുടെ, മുകളിൽ നിന്ന് താഴേക്ക് നീളത്തിൽ നിന്ന കൃഷ്ണമണികൾ വൈഡൂര്യം പോലെ തിളങ്ങി.

തന്റെ മുറിയിൽ നിലത്ത് വീണു കിടന്ന ശിവ പതിയെ എഴുന്നേറ്റ് കട്ടിലിലേക്ക് തന്നെ കയറി കിടന്നു.

അരയ്ക്കും നടുവിനും ഉണ്ടായിരുന്ന അതിശക്തമായ വേദന പതിയെ കുറഞ്ഞു വരുന്നത് അവൻ അറിഞ്ഞു.

അതേസമയം ഗിരീഷിന്റെ വീടിനടുത്ത് ഉണ്ടായിരുന്നു പാറക്കെട്ടിൽ വീണ കരിമൂർഖൻ പതിയെ  തലയുയർത്തി.

ആകാശത്തിന്റെ അതിരിലേക്ക് എവിടെയോ  പൊട്ടുപോലെ മറയുന്ന ഗരുഡനെ ഫണമുയർത്തി നോക്കി ഉറക്കെ ഒന്ന് ചീറ്റിയിട്ടു അത് അതി വേഗത്തിൽ ശിവയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.

തുടർച്ചയായി ഉണ്ടായ പരാജയവും തനിക്ക് വശംവദരായ മൂർത്തികൾക്ക് ഉണ്ടായ തോൽവിയും പ്രതാപവർമ്മയെ കോപത്തിന്റെ മുൾമുനയിൽ എത്തിച്ചിരുന്നു…..

ചടുലമായ മന്ത്രജപതോടെ അയാൾ ഹോമകുണ്ഡത്തിലെ അഗ്നി ആളിക്കത്തിച്ചു….

“സർവ്വഭൂത പ്രസാദയ……..”

മന്ത്രജപത്തിന് ഇടയിൽ ഒഴുകി എന്നോണം വന്നു അഗ്നിക്കു മുകളിൽ എങ്ങും തൊടാതെ നിന്ന ഉരുളിയിലെ തിളച്ച എണ്ണയിലേക്ക് താമര ഇതളുകൾ വിതറിയതോടെ അത് തണുത്തുറഞ്ഞ് സ്പടിക തുല്യമായി….

കണ്ണാടി പോലെ തിളങ്ങിയ എണ്ണയിൽ ആദ്യം അയാൾ മാവികയുടെ ചലനങ്ങളെ നോക്കിയെങ്കിലും അവൾ പഴയതുപോലെതന്നെ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.