രുധിരാഖ്യം- 2[ചെമ്പരത്തി] 338

Views : 51158

അറിയാൻ കഴിയാതെ അവളെ വിട്ടിട്ടു പോന്ന,നെഞ്ച് നീറുന്ന ഒരു അമ്മയുടെ വേദന….. ഉറ്റവരെയും ഉടയവരെയും എല്ലാം നഷ്ടപ്പെട്ട് മറ്റൊരു ലോകത്ത് ഒറ്റയ്ക്കായിപ്പോയതിന്റെ വേദന……. എനിക്ക് ഒരിക്കലും തിരിച്ചു പോകാനോ എന്റെ കുഞ്ഞിനെ കാണാനോ കഴിയാത്ത രീതിയിൽ ആക്കി തീർത്ത ഈ നാടിനെ ഞാൻ മുച്ചൂടും മുടിപ്പിക്കും….. എന്റെ നാശം കാണണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരെ ആയി ഞാൻ ഇല്ലാതാക്കും….. നഷ്ടപ്പെട്ടതിന്റെ വേദനയിൽ ഉള്ള കരച്ചിലുകൾ അല്ലാതെ ഇനി ഈ നാട്ടിൽ മറ്റൊന്നും ഉണ്ടാകില്ല….”

തന്നെ അവൾ ചേർത്ത് പിടിച്ചിരിക്കുന്നതിനാൽ അവളുടെ മുഖഭാവം കാണാൻ കഴിയുന്നില്ല എങ്കിലും ക്രോധത്താലും നിസ്സഹായതയിലും വിറയ്ക്കുന്ന ശബ്ദത്തിന്റെ തീവ്രത അവൻ മനസ്സിലാക്കുന്നുണ്ടായിരുന്നു……

എന്തെങ്കിലും ഒന്ന് പറയണം എന്ന് അവൻ ആഗ്രഹിച്ചെങ്കിലും നാവ് എപ്പോഴോ  തടവിലാക്കപ്പെട്ടിരുന്നു….

” നാളെ അയാൾ വരും…. പ്രതാപവർമ്മ…. എന്നെ ഇല്ലാതാക്കാൻ…. പക്ഷേ…… ”

പൊടുന്നനെ ഒന്ന് നിർത്തിയ അവൾ ഗിരീഷിനെ തന്നിൽനിന്ന് വലിച്ചകറ്റി……

തന്റെ വലതുകൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി…

കൈകാലിട്ടടിച്ചു പിടയണമെന്ന് ആഗ്രഹിച്ചെങ്കിലും ശരീരം തളർന്ന പോലെ ആയി പോയിരുന്നു…

” നാളെ എന്നെ തേടിയെത്തുന്ന അയാൾക്കുള്ള സമ്മാനമാണ്, അയാളുടെ കൂടെ കൂടി എന്നെ നശിപ്പിക്കണം എന്ന് ആഗ്രഹിച്ച നിന്റെ ജീവനറ്റ ശരീരം….. ”

ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലും തീ പോലെ ജ്വലിക്കുന്ന അവളുടെ കണ്ണുകളും ആരുടെയും ഹൃദയം  നിശ്ചലമാക്കുന്ന തരത്തിലുള്ള  മുരൾച്ചയും അവനിലേക്ക് എത്തി….

Recent Stories

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com