രുധിരാഖ്യം- 2[ചെമ്പരത്തി] 338

Views : 51227

“ശിവ… ഡാ… എഴുന്നേൽക്കടാ….”

ആ സമയത്തും ഗാഢനിദ്രയിൽ ആയിരുന്ന ശിവയെ ഗിരീഷ് കുലുക്കിയുണർത്തി….

“എന്താടാ…… നിന്റെ ദേഹത്ത് എന്താ പറ്റിയെ….??? മുഴുവൻ ചോര ആണല്ലോ…. ”

ഉറക്കം മുറിഞ്ഞതിന്റെ അസ്വസ്ഥതയിൽ കണ്ണ് തുറന്നു നോക്കിയ ശിവ, ഗിരിഷിനെയും അവന്റെ ദേഹത്തെ മുറിവുകളെയും കണ്ടതോടെ ചാടിയെഴുന്നേറ്റു..

“അതൊന്നും ഇല്ലെടാ.….. ഞാൻ കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി വന്നതാ….. അപ്പോ പുഴയുടെ അരികിൽ വച്ച് ഇന്നലെ ആ മന്ത്രവാദി പറഞ്ഞതുപോലെ  ആ യക്ഷി അവിടെ ഉണ്ടായിരുന്നു…… ”

“ഒന്ന് പോയെടാ അതിനെ നേരിട്ട് കണ്ടിട്ട് നീ ഇപ്പോ ഇവിടെ എന്റെ മുൻപിൽ ബാക്കിനിൽക്കുവല്ലേ…..”

ശിവ ചെറുതായി അവനെ ഒന്ന് പരിഹസിക്കും പോലെ പറഞ്ഞു….

“ഞാൻ നേരിട്ട് കണ്ടെടാ….. ആ പുഴക്കര ഉള്ള ഇഞ്ചക്കാട് ഇല്ലേ അവിടെ വച്ച്…..
അങ്ങ് മുതലേ അത് പുഴയിലൂടെ എന്റെ ഒപ്പമുണ്ടായിരുന്നു…. ആ മന്ത്രവാദി പറഞ്ഞതുപോലെ പകൽ അതിനു വലിയ ശക്തി ഇല്ല എന്ന് തോന്നുന്നു…..
ആ ഇഞ്ച് കാടിന്റെ അവിടെ വച്ച് വഴി  ഇടിഞ്ഞു ഞാൻ പുഴയിലേക്ക് വീണു….”

“എന്നിട്ട് നിന്റെ ദേഹത്ത് മുറിവ് അല്ലാതെ നനവ് ഒന്നും കാണുന്നില്ലല്ലോ…..??”

ഗിരീഷ് പറഞ്ഞു തീർക്കും മുൻപേ ശിവ ചോദ്യം ഉന്നയിച്ചു ….

“ഞാൻ പറയട്ടെ…. വെള്ളത്തിലേക്ക് വീണപ്പോൾ അവിടെ ഉണ്ടായ ചുഴിയിൽ ഞാൻ കണ്ടതാ….ദേഷ്യം പിടിച്ച് ചുവന്ന്  തിളങ്ങുന്ന രണ്ടു കണ്ണുകൾ……. പക്ഷേ എന്താ സംഭവിച്ചത് എന്ന് അറിയില്ല  ഞാൻ വെള്ളത്തിൽ തൊടുന്നതിനു തൊട്ടു മുന്നേ എന്നെ എടുത്ത് ആരോ ആ ഇഞ്ചക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു…..”

Recent Stories

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com