രുധിരാഖ്യം- 2[ചെമ്പരത്തി] 338

Views : 51227

ഒരു  വഴി മാത്രമാണ്….

“എന്താടാ രാവിലെതന്നെ പറമ്പിൽ കൂടി കിടന്ന് കറങ്ങുന്നത്….???? ഇന്നലെ രാത്രി മഴ പെയ്തു എന്നു തോന്നുന്നല്ലോ..”

സസൂക്ഷ്മം ചുറ്റും നോക്കുന്നതിനിടയിൽ അമ്മയുടെ ചോദ്യം അവനെ തേടിയെത്തി….

” ഒന്നുമില്ലമ്മേ…. ഈ തെങ്ങ് ഒടിഞ്ഞു കിടക്കുന്നത് അമ്മ കണ്ടില്ലേ….???? എന്താ പറ്റിയത് എന്ന് നോക്കുവായിരുന്നു…. ”

തിരിഞ്ഞ് നോക്കാതെ തന്നെ അവൻ മറുപടി കൊടുത്തു….

” യ്യോ ന്റെ തെങ്ങ്……. ഇത് എന്തു പറ്റിയതാടാ….??ഞാൻ കണ്ടില്ല….”

വേവലാതിയോടെ അവർ ഗിരീഷിനെ അടുത്തേക്ക് ഓടി പാഞ്ഞെത്തി….

“ഭഗവാനേ…. രണ്ട് തെങ്ങാ പോയത്…. ഇന്നലെ രാത്രി കാറ്റ് വീശുന്ന ശബ്ദം ഒന്നും നമ്മള്  കേട്ടില്ലല്ലോ…. മഴ പെയ്തത് പോലുമറിഞ്ഞില്ല….. എന്നാലും എന്റെ തെങ്ങ്….”

അവർ വിഷാദത്തിൽ  താടിക്ക് കൈ ഊന്നികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു….

” എന്റെ അമ്മേ…. ആ തെങ്ങിന്റെ ഒടിഞ്ഞ ഭാഗം ഒന്ന് നോക്കിക്കേ….. അതിൽ കണ്ടോ ഒരു പൊത്ത് ആയിരുന്നു…. ആ കേട് ഉള്ളതുകൊണ്ട് ആണ് അവിടെ വച്ച് ഒടിഞ്ഞത്… അതിന്റെ തടി വന്ന് വീണിട്ട് ആയിരിക്കും ആ തൈത്തെങ്ങും പോയത്…. അങ്ങനെ നിന്നത് പോയത് നന്നായി ഇല്ലെങ്കിൽ ആരെങ്കിലും ഇവിടെ പണിയെടുക്കുമ്പോൾ തലയിൽ വീഴില്ലായിരുന്നോ…..??”

അവൻ അവരെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു

” നിനക്ക് അത് പറയാം…. എന്തോരം കഷ്ടപ്പെട്ട് പണിയെടുത്ത് വളർത്തിക്കൊണ്ടുവന്ന തെങ്ങ് ആണെന്ന് അറിയാമോ….. നിന്റെ അതേ പ്രായം ആണ് ഈ നിരയിൽ നിൽക്കുന്ന തെങ്ങുകൾക്ക് എല്ലാം…… അതിലൊരെണ്ണം ഒടിഞ്ഞുപോകാന്ന് വച്ചാൽ……. “

Recent Stories

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com