രുധിരാഖ്യം- 2[ചെമ്പരത്തി] 338

Views : 51227

മന്ത്രവും 108 തവണ പൂർത്തിയാക്കി കണ്ണുകൾ വലിച്ചു തുറന്നു

അൽപം മുകളിലേക്ക് ഉയർന്ന ശേഷം  നിശ്ചലമായ ജല സ്തൂപത്തിൽ നിന്ന് ഒരു മഞ്ഞുപാളി പോലെ ജലം അടർന്നുവീണു…

അതിൽ മാവിക  തന്റെ യഥാർത്ഥ രൂപത്തിൽ പ്രതാപവർമ്മയ്ക്ക് മുൻപിൽ നിന്നു…

പാതി മത്സ്യവും പാതി അതി സുന്ദരിയായ യുവതിയുടെ രൂപവുമുള്ള മത്സ്യറാണിയുടെ സൈന്യാധിപ…!

“ഓം നമോ ഭഗവതേ കാമദേവായ ശ്രീo

സർവ്വജനപ്രിയായ

സർവ്വജന സമ്മോഹനായ

ജ്വല ജ്വല, പ്രജ്വല പ്രജ്വല

ഹന ഹന, വദ വദ, തപ തപ

സമ്മോഹയ സമ്മോഹയ

സർവ്വജനം മേ വശം

കുരു കുരു സ്വാഹാ…. ”

ഒരു നിമിഷം ഉമിനീര് ഇറക്കാൻ പോലും മറന്ന് നിന്ന പ്രതാപവർമ്മ എന്തോ ഓർത്ത് എന്നവണ്ണം പെട്ടെന്ന് വശീകരണ മന്ത്രം ഉരുവിട്ടു തുടങ്ങി…..

സ്തംഭന മന്ത്രത്തിന്റെ ശക്തിയിൽ ഒരു പ്രതിമയെ പോലെ അനക്കമില്ലാതെ നിൽക്കുന്ന മാവികയെ നോക്കി വശീകരണ മന്ത്രം ഉരുവിട്ടുകൊണ്ട് തന്നെ പ്രതാപവർമ്മ തന്റെ ആയുധം കൈയിലെടുത്തു….

“ഈ മനുഷ്യക്കുരുതിയോടെ എന്നന്നേക്കും നീ എന്റെ ആജ്ഞാനുവർത്തി ആയിത്തീരും…. നിന്നെക്കൊണ്ട് നാം ഈ ലോകം കീഴടക്കും…. ഇനി നമ്മെ മറികടക്കാനും തോൽപ്പിക്കാനും ആരെക്കൊണ്ടും ആകില്ല…. മത്സ്യറാണിയുടെ സൈന്യാധിപ ഇനി എന്റെ മാത്രം ആയിരിക്കുന്നു…….”

അലറി ചിരിച്ച് പറഞ്ഞുകൊണ്ട് അയാൾ തന്റെ ആയുധം ഗിരീഷിന്റെ, കുതികുത്തി പായുന്ന  ഹൃദയത്തിന് നേരെ മുകളിൽ കൊണ്ട് കുത്തിനിർത്തി…
ഒരു ചമതപൂവ്  ആ ആയുധത്തിന്റെ പിടിയിൽ വച്ചശേഷം അതിലേക്ക് നെയ് ഒഴിച്ച പ്രതാപവർമ്മ തന്റെ

Recent Stories

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com