രുധിരാഖ്യം- 2[ചെമ്പരത്തി] 339

ആ വീടിനെ ചുറ്റി ഒരു സംരക്ഷണം പോലെ നിന്നിരുന്ന പ്രകാശവലയം പതിയെ അപ്രത്യക്ഷമായി….

പാതി ഉറക്കത്തിൽ എന്നവണ്ണം അവൾ തന്റെ കട്ടിലിലേക്ക് കിടന്നതോടെ ഗാഢനിദ്രയിലേക്ക് ആണ്ടു…..

തിളങ്ങുന്ന കണ്ണുകളോടെ അത് കണ്ടുനിന്ന മാവികയുടെ കണ്ണുകളിലേക്ക് ക്രൂരമായ ഒരു ചിരി പടർന്നുകയറി…

അവൾ പതിയെ ഗിരീഷിന്റെ അറ സ്ഥിതി ചെയ്യുന്ന വടക്കിനി ലക്ഷ്യമാക്കി ഒഴുകി നീങ്ങി….

പനിനീർപൂവിന്റെ മാദകഗന്ധം നാസികയിലേക്ക് ഇരച്ചുകയറി  തന്റെ തലച്ചോറിനെ മത്ത്‌ പിടിപ്പിച്ചതോടെ   ഗാഢനിദ്രയിൽ ആയിരുന്ന ഗിരീഷ് ആരോ നിയന്ത്രിച്ചിട്ടെന്നവണ്ണം എഴുന്നേറ്റു വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി….

മുറ്റത്തേക്ക് ഇറങ്ങിയ ഗിരീഷ് കുറച്ച് അപ്പുറം മാറി നിന്ന് തന്നെ കൈ ആട്ടി വിളിക്കുന്ന മാവികയെ കണ്ടു….

അവന്റെ ഓരോ രോമകൂപം പോലും നിമിഷനേരംകൊണ്ട് വിയർത്തൊലിച്ചു….
തുള്ളി വിറയ്ക്കുന്ന ഹൃദയം, മിടിപ്പിന്റെ ശക്തിയിൽ വിണ്ടുകീറുമോ എന്ന് പോലും അവൻ ഭയപ്പെട്ടു…..

ഒന്ന് അലറി കരയാൻ അവൻ വല്ലാതെ ആഗ്രഹിച്ചെങ്കിലും ശരീരം പക്ഷേ അവന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല….

മുന്നോട്ട് ഒരു കാലടി പോലും വെക്കരുത്, പകരം തിരിഞ്ഞ് ഓടണം എന്ന് മനസ്സും  ബുദ്ധിയും ശരീരത്തോട് ഉപദേശിക്കുന്നുണ്ടായിരുന്നുവെങ്കിലും പക്ഷേ ശരീരം അതൊന്നും കാര്യമാക്കിയില്ല….

തന്റെ മരണം ആണ് മുമ്പിൽ നിൽക്കുന്നത് എന്ന് പരിപൂർണ്ണമായ ബോധ്യത്തോടെ,തുറിച്ച കണ്ണുകളും വിയർപ്പ് ഒഴുകി പടർന്നശരീരവുമായി
ഒരു സ്വപ്നാടകനെപ്പോലെ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.