രുധിരാഖ്യം- 2[ചെമ്പരത്തി] 338

Views : 51228

” എന്റെ രേവൂട്ടി….. ഇത് ഞാൻ ഒത്തിരി കേട്ടിട്ടുള്ളതാ…. ഇതിപ്പോ നമ്മുടെ ആരുടേയും കുഴപ്പം കൊണ്ട് പറ്റിയത് അല്ലല്ലോ.. കേടായിരുന്നത് ഒടിഞ്ഞു പോയതല്ലേ…. ”

അവരുടെ തോളിൽ പിടിച്ച് വീടിനു നേർക്ക് തള്ളിക്കൊണ്ട് നടക്കുന്നതിനിടയിൽ ഗിരീഷ് പറഞ്ഞു….

“നിനക്ക് അങ്ങനെയൊക്കെ പറയാം… നട്ടവർക്കേ അതിന്റെ വേദന മനസ്സിലാകൂ.. ഞാനും നിന്റെ അച്ഛനും കൂടി……… മ്മ്മ്.. മ്മ്.. മ്മ്മ്..”

” മതി ഞാൻ ഇത് എന്നും കേൾക്കുന്നതാ…. ”

അമ്മയെ  പറയാൻ സമ്മതിക്കാതെ പറഞ്ഞുകൊണ്ട് അവൻ അവരുടെ വായപൊത്തി…

” പെണ്ണ് എണീറ്റില്ലേ അമ്മേ ഇതുവരെ…..???? സാധാരണ ഈ സമയത്ത് കാപ്പി കൊണ്ട് വന്ന വിളിക്കുന്നത് ആയിരുന്നല്ലോ….?? ”

മുറ്റത്തേക്ക് കയറുന്നതിനിടയിൽ അവൻ നെറ്റി ചുളിച്ചു കൊണ്ട് രേവതിയമ്മയെ നോക്കി…..

” ആ… എന്നാ പറ്റി എന്ന് ആർക്കറിയാം.. ഇന്ന്  രാവിലെ   പശുവിനെ കറക്കാനും എഴുന്നേറ്റ് വന്നിട്ടില്ല… നീ ഒന്ന് പോയി വിളിച്ച് നോക്കിയേ ഗിരീ……. നീയാ ഇതിനെ ഇങ്ങനെ കൊഞ്ചിച്ച് വഷളാക്കുന്നത്….. ”

ആദ്യമൊന്ന് ആവലാതി പോലെ പറഞ്ഞിട്ട് അവർ അവനെ കൂർപ്പിച്ചു നോക്കി…..

“ആ….ഇനി എന്നെ പറഞ്ഞോ….. അമ്മ പിന്നെ ഒട്ടും ലാളിക്കാറില്ലല്ലോ….. അമ്മ പോയി ഒരു കാപ്പി ഇട്…..അപ്പോഴേക്കും ഞാൻ അവളെ വിളിച്ചെണീപ്പിച്ചോളാം….”

പറഞ്ഞുകൊണ്ട് അവൻ അമ്മയെ പതിയെ അടുക്കള വാതിലിനു നേരെ തള്ളിവിട്ട ശേഷം   ഇന്ദുവിന്റെ അറയുടെ നേർക്ക് നടന്നു….

”  ഇന്ദു….. ഇന്ദൂട്ടി…… എണീറ്റെ…. എന്തൊരു ഉറക്കവാഇത്….. സമയം എത്രയായി എന്ന് വല്ല നിശ്ചയോം ഉണ്ടോ നിനക്ക് ……???? ഇന്ദൂ….. ഇന്ദൂട്ടീ….. ”

അവൾ വിളി കേൾക്കാതിരിക്കും തോറും ഗിരീഷിന്റെ ശബ്ദത്തിൽ പരിഭ്രാന്തി ഏറിത്തുടങ്ങി…

“ഇന്ദൂട്ടീ… മോളെ….”

ഉള്ളിൽ നിന്നും പൂട്ടിയ

Recent Stories

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com