രുധിരാഖ്യം- 2[ചെമ്പരത്തി] 338

ചോദിച്ചത്,പ്രതാപവർമ്മ പൂമുഖത്തിനു എതിരായി ഇട്ടിരിക്കുന്ന ചാരുകസേരയിലേക്ക് കയറി ഇരിക്കുന്നതിനിടയിൽ പുറത്തേക്കു വന്ന രേവതി അമ്മ ആയിരുന്നു.

“അമ്മേ….ഇത്…. ഇദ്ദേഹമാണ് മഹാമാന്ത്രികനായ പ്രതാപവർമ്മ തിരുമനസ്സ്….. അമ്മ അന്ന്…. പറഞ്ഞില്ലേ…. ഒരു യക്ഷിയുടെ.. കാര്യം…. അത്…നോക്കാൻ വന്നതാണ് അദ്ദേഹം…”

ഗിരീഷ് മടിച്ചുമടിച്ച് എന്നവണ്ണം പതിയെ അവർ കേൾക്കാൻ മാത്രം ഉച്ചത്തിൽ പറഞ്ഞു…

“നമുക്ക് ഇത്തിരി ജലം  തരിക…. ദാഹം ശ്ശി ഏറെയുണ്ട്…. ”

പ്രതാപവർമ്മ ഇത്തിരി ഘനഗംഭീരമായ സ്വരത്തിൽ  രേവതി അമ്മയോട് പറഞ്ഞു.

” സംഭാരം മതിയാവ്വോ അവിടുത്തേക്ക്…..? ”

അവർ വളരെ വിനയത്തോടു കൂടി തന്നെയാണ് ചോദിച്ചത്….

“മ്മ്മ്മ്…. ശ്ശി ഏറെ ആയിക്കോട്ടെ… ”

തിരിഞ്ഞ് അകത്തേക്ക് നടന്ന രേവതി അമ്മയുടെ പിന്നാലെ പ്രതാപവർമയുടെ നോട്ടം മറ്റാരെയോ തിരഞ്ഞ് അകത്തേക്ക് പാഞ്ഞു.

” ഈ ഗൃഹത്തിൽ  മറ്റാരെങ്കിലും താമസം ഉണ്ടോ…..? ”

അല്പനേരത്തിനുശേഷം ഒരു വലിയ ഓട്ടുമൊന്ത നിറയെ സംഭാരവും ആയി തിരികെ എത്തിയ രേവതിയമ്മയോട്,  അത്രയും നേരം ആകാംക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന ഗിരീഷിനോട്  പോലും ഒന്നും മിണ്ടാതെ നിശബ്ദനായിരുന്ന, പ്രതാപവർമ്മ ചോദിച്ചു…

“മകൾ കൂടി ഉണ്ട്…. അവൾ കുറച്ച് അപ്പുറത്തുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകയാണ്…”

മനസ്സിൽ കുന്നു കൂടിയ ആകാംക്ഷയും സംശയങ്ങളും എല്ലാം തിങ്ങി നിറഞ്ഞ മുഖത്തോടെ രേവതി അമ്മ അയാളോടായി പറഞ്ഞു.

“മ്മ്മ്മ്……. “മനസ്സിൽ ഉയർന്ന നിരാശ പുറത്തുകാണിക്കാതെ അയാൾ നീട്ടി മൂളി….അപ്പോഴും അയാളുടെ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.