രുധിരാഖ്യം- 2[ചെമ്പരത്തി] 338

Views : 51095

മനുഷ്യരൂപത്തിൽ ആയിരുന്നു…. അവളിൽ ഉണ്ടായിരുന്ന ചിറകുകൾ  അപ്പോൾ കാണ്മാനില്ലായിരുന്നു.
ജല സ്പർശമേറ്റ് അവളെ ചുറ്റി പുണർന്ന നേർത്ത ചേലക്ക് അവളുടെ സൗന്ദര്യത്തെയും ആകാരവടിവിനെയും തെല്ലു പോലും മറക്കാൻ കഴിഞ്ഞിരുന്നില്ല.!

സ്വർണ്ണനിറത്തിലുള്ള തലമുടിയിഴകൾ ജലത്തിന്റെ അനക്കതിനനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒഴുകിനടന്നു.

അവളുടെ രൂപം മനക്കണ്ണിൽ തെളിഞ്ഞ പ്രതാപവർമ്മ അറിയാതെ ഉമിനീരിറക്കിപ്പോയി.
ആ കാഴ്ചയുടെ ഫലമെന്നോണം അയാളുടെ പല്ലുകൾ, തന്നിൽ ചുണ്ട് കോർത്ത് നിൽക്കുന്ന ചന്ദന സുന്ദരിയുടെ ചുണ്ടിണയിൽ ആഴ്ന്നിറങ്ങി.

വേദനയുടെ ലഹരിയിൽ അവളിൽ നിന്ന് ഉണ്ടായ ശീല്കാര ശബ്ദം ആണ് പ്രതാപവർമയെ കണ്ണുതുറക്കാൻ പ്രേരിപ്പിച്ചത്.

തന്നോട് ചേർന്ന് നിൽക്കുന്ന അവളെ കോരിയെടുത്തു കൊണ്ട് അകത്തേ അറയിലേക്ക് നടക്കുമ്പോഴും പ്രതാപവർമ്മയുടെ മനക്കണ്ണിൽ   മാവികയുടെ രൂപമായിരുന്നു തെളിഞ്ഞു നിന്നത്.!

“നിന്നെയും ഞാൻ ഒരു നാൾ ഇങ്ങനെ എന്റെ അടിമയാക്കും മത്സ്യ സുന്ദരി…. ”

മൃഗീയമായ  വേഴ്ചയ്ക്ക് ഇടയിലും പ്രതാപവർമ്മ പുലമ്പിക്കൊണ്ടിരുന്നു.

**********

എന്നാൽ അതേസമയം പ്രതാപവർമ്മയുടെ ഓരോ നീക്കങ്ങളും കണ്ടുകൊണ്ടിരുന്ന മാവികയുടെ കണ്ണുകളിൽ പുച്ഛം കലർന്ന ആസുര ഭാവം ആയിരുന്നു തെളിഞ്ഞ് വന്നത്.

അതേ ഭാവം അപ്പോൾ,വാഴകളും തെങ്ങുകളും കുരുമുളക് വള്ളികളും പടർന്നു നിന്ന് കാഴ്ച മറയ്ക്കുന്ന തെക്കേ തൊടിയിലെ കുളത്തിനരികിലേക്ക് നടന്ന ഇന്ദുവിന്റെ കണ്ണിലും തെളിഞ്ഞു വന്നു.!

അവളുടെ നോട്ടം വെള്ളത്തിലേക്ക് തറച്ചതോടെ കുളത്തിൽ 

Recent Stories

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com