തകർന്ന കരിമൂർഖൻ ഉറക്കെ ചീറ്റി കൊണ്ട് ഒന്നുകൂടി പിന്തിരിഞ്ഞ് വരാൻ ശ്രമിച്ചതോടെ കുറച്ചുകൂടി ഉയരത്തിലേക്ക് പറന്ന ഗരുഡൻ അതിനെ താഴെയുള്ള പാറക്കെട്ടിലേക്ക് ഇട്ടു.
“ആാാാ……”
ഒരു അലർച്ചയോടെ തന്റെ മുറിയിലെ കട്ടിലിൽ നിന്ന് താഴെവീണ ശിവയുടെ മൂക്കിൽ നിന്ന് രക്തം ഇറ്റു വീഴുന്നുണ്ടായിരുന്നു.
അതേസമയം അങ്ങ് ദൂരെ പ്രതാപവർമ്മയുടെ എട്ടുകെട്ടിൽ സുന്ദരി രൂപം പൂണ്ടു പ്രതാപവർമയുടെ മുൻപിൽ കണ്ണുകളടച്ച് ഇരുന്ന ,ശിവയെ ദംശിച്ച കരിമൂർഖൻ ഒന്ന് ആടിയുലഞ്ഞു.
അവളുടെ തലയിൽ നിന്ന് മുഖത്തേക്ക് ചോര തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു.
തെറിച്ച് വീണ ചോരത്തുള്ളികൾ ഹോമകുണ്ഡത്തിലെ അഗ്നിയെ സ്പർശിച്ചതോടെ, ആരോ തല്ലിക്കെടുത്തിയിട്ടെന്നവണ്ണം അത് അണഞ്ഞുപോയി.
ആദ്യമൊന്ന് നടുങ്ങിയെങ്കിലും കോപാന്ധനായി മാറിയ പ്രതാപവർമ്മ വലതുകൈ നെഞ്ചോടുചേർത്ത് മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ഹോമകുണ്ഡത്തിലെ അണഞ്ഞുപോയ അഗ്നിയെ വീണ്ടും ജ്വലിപ്പിച്ചു.
“സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാ….
പിങ്ഗലം വാസുകിം ശേഷം പത്മനാഭം കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ…”
നാഗരാജ ഗായത്രി മന്ത്രവും നവനാഗ സ്തോത്രവും ഉരുവിട്ടുകൊണ്ട് അയാൾ മുൻപിലിരുന്ന സുന്ദരി രൂപത്തിന്റെ ശിരസ്സിലേക്ക് പഴവും പാലും സമർപ്പിച്ചു.
ആടിയുലഞ്ഞ് പിന്നോട്ട് കൈ കുത്തിയിരുന്ന അവൾ തന്റെ നാവു നീട്ടി
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei