രുധിരാഖ്യം- 2[ചെമ്പരത്തി] 339

ആ ആയുധം വലിച്ചൂരിയതോടെ ചീറ്റി തെറിച്ച ചോരത്തുള്ളികൾ കോഴിയുടെ ചോരയോടൊപ്പം ചേർന്ന് തടാകത്തിലെ തലത്തിലേക്ക് വീണു…..

അപ്പോൾ നേരത്തെ ഉണ്ടായതിലും വലിയ തിരകൾ തടാകത്തിൽ രൂപപ്പെട്ടു….

ദ്വീപിന് നേരെ പാഞ്ഞടുത്ത അവ ബലിക്കല്ലിൽ വന്ന് തട്ടിചിതറി…

ആളിക്കത്തി കൊണ്ടിരുന്ന ഹോമകുണ്ഡം പൊടുന്നനെ അണഞ്ഞു…

അടുത്തനിമിഷം തടാകത്തിന്റെ തെക്കേ കോണിൽ ഹുങ്കാര ശബ്ദത്തോടെ അതിഭീകരമായ ഒരു ചുഴി രൂപപ്പെട്ടു…

വീശിയടിച്ച അതിശക്തമായ കാറ്റിൽ തടാകതീരത്ത് നിന്ന മരങ്ങൾ ആടിയുലഞ്ഞു..

ഇലകളെ മറച്ചു തിങ്ങി വിടർന്നു നിന്ന പൂക്കൾകൊഴിഞ്ഞു വെള്ളത്തിലേക്ക് വീണു…

ദുർബലമായ ചില മരങ്ങൾ കടപുഴകി തടാകത്തിലേക്ക് വീണു…

വലിയ മരങ്ങളുടെ ശിഖരങ്ങൾ ഇടിമിന്നലേറ്റെന്നവണ്ണം പൊട്ടിചിതറി വീണു…..

തടാകത്തിലേക്ക് വീണ ചോരത്തുള്ളികൾ എല്ലാം കൂടി ഒരുമിച്ച് ചേർന്ന്  ഒരു നേർരേഖയിൽ എന്നവണ്ണം ചുഴിക്കു നേരെ പാഞ്ഞു…

ഏതാനും നിമിഷങ്ങൾ ചുറ്റിക്കറങ്ങിയ ചുഴിയുടെ നിറം പതിയെ ചുവപ്പ് ആയിത്തീർന്നു….

പെട്ടെന്ന്  ഒരു അനക്കം പോലും ഇല്ലാതെ എല്ലാം ശാന്തമായി….

അതോടെ പ്രതാപവർമ്മ ഒരുപിടി ചമത പൂക്കൾ വാരി നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു പിടിച്ച് മന്ത്രം ജപിച്ചുകൊണ്ട് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു…

ഇരമ്പിയാർക്കുന്ന വെള്ളത്തിന്റെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ബലിക്കല്ലിൽ നിന്ന് ഏതാനും ദൂരം മാറി ജലം ഒരു മത്സ്യ രൂപം കണക്ക് മുകളിലേക്ക് ഉയർന്നു…

ആ സമയം കൊണ്ട് പ്രതാപവർമ്മ സ്തംഭന മന്ത്രവും ആവാഹന

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.