ഗിരീഷിനെ കിടത്തിയിരിക്കുന്ന ബലിക്കല്ലിനരികിലേക്ക് ചേർന്നുനിന്നു…
രക്തചന്ദനം അരച്ചത് അവന്റെ നെറ്റിയിൽ മേലേക്ക് നീളത്തിൽ തൊടുവിച്ച ശേഷം അഗ്നിയിൽ സമർപ്പിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന നെയ്യ് അയാൾ ഗിരീഷിന്റെ ശരീരത്തിലാകമാനം മന്ത്രജപതോടെ ഒഴിച്ചു…
പിന്നീട് ശിവ നീട്ടിയ പൊതിക്കുള്ളിൽ നിന്ന് അയാൾ മലർപ്പൊടി എടുത്തു ഗിരീഷിന് ശരീരത്തിലാകമാനം തേച്ചുപിടിപ്പിച്ചു….
അതിനുശേഷം പിന്നിലേക്ക് കൈനീട്ടിയ അയാളുടെ കയ്യിലേക്ക് ശിവ ഒരു വലിയ ചുവന്ന കുപ്പി വച്ചുകൊടുത്തു…
ഗിരീഷിന്റെ ശരീരത്തിൽ നിന്നുള്ള ചൂടേറ്റ് നെയ് പതിയെ ഉരുകി ബലിക്കല്ലിലെ കുഴൽ വഴി തടാകത്തിലേക്ക് ഇറ്റു വീണു…
അതിന്റെ ഫലമെന്നോണം തടാകത്തിൽ വലിയ കല്ലു വീണെന്നപോലെ തുടർച്ചയായി ഉണ്ടായ ഓളങ്ങൾ ഒരു ചെറുതിര കണക്ക് ദ്വീപിലേക്ക് തള്ളിക്കയറി…
എങ്കിലും ഇതിൽ ഒരു തുള്ളി പോലും അവരുടെ ആരുടെയെങ്കിലും ശരീരത്തെ സ്പർശിച്ചില്ല…
“ഓം ഹ്രീം ക്രീം മത്സ്യ കൂർമ ജല
സ്തംഭന സ്തംഭന സർവ്വ ശത്രു ക്രിയാ സ്തംഭന സ്വാഹ”
വീണ്ടും സ്തംഭന മന്ത്രം ഉരുവിട്ടുകൊണ്ട് അയാൾ നീല ഉമ്മം, കടലാടി, എരിക്ക്, ആട്ടിൻരോമം എന്നിവ കൂട്ടിക്കലർത്തിയ കറുത്ത പൂവൻകോഴിയുടെ ചോര ഗിരീഷിന്റെ തല മുതൽ കാൽ പാദം വരെ അല്പാല്പമായി ഒഴിച്ചു….
അതിന്റെ ഒപ്പം തന്നെ അയാൾ തന്റെ ഇടതുകൈ നീട്ടി നേരത്തെ മരത്തെ തുളയ്ക്കാൻ ഉപയോഗിച്ച എഴുത്താണി കത്തി പോലെയുള്ള ആയുധം ശിവയുടെ കയ്യിൽ നിന്ന് വാങ്ങി….
അത് അയാൾ ഗിരീഷിന്റെ, ബലികല്ലിന്റെ കുഴലിനോട് ചേർന്നുകിടക്കുന്ന ഇടത് കൈത്തണ്ടയിൽ ചെറുതായൊന്ന് കുത്തിയിറക്കി…
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei