രുധിരാഖ്യം- 2[ചെമ്പരത്തി] 339

ഗിരീഷ് വലിച്ചെടുത്തു കൊണ്ട് ചുറ്റും നോക്കിയെങ്കിലും അവന് ഒന്നും കാണാൻ സാധിച്ചില്ല…

ആ സുഗന്ധം എങ്ങും വ്യാപിച്ചതോടെ തടാകത്തിന് മറുകരയിൽ നിന്ന് ചെന്നായ്ക്കൾ കൂട്ടമായി ഭീതിദമായി ഓരിയിട്ടു

കയ്യിലിരുന്ന ചുവന്ന  ചന്ദനത്തിന്റെ കമ്പുകളിൽ ഒന്നയാൾ ഒടിച്ച് അഗ്നിയിലേക്ക് വീണ്ടും സമർപ്പിച്ചു…

“ഓം ഹ്രീം ക്രീം മാനുഷ
സ്തംഭന സ്തംഭന സർവ്വ ശത്രു ക്രിയാ സ്തംഭന സ്വാഹ”

നൂറ്റെട്ട് വട്ടം സ്തംഭന മന്ത്രം ഉരുവിട്ട ശേഷം അയാൾ ഗിരീഷിനെ തിരിഞ്ഞുനോക്കുമ്പോൾ അവൻ നിന്ന നിൽപ്പിൽ തന്നെ ചലനമില്ലാതെ നിൽപ്പുണ്ടായിരുന്നു..

എന്തോ ഭീതിയിൽ  മിഴിഞ്ഞു വന്ന കണ്ണുകൾ ഇടംവലം വെട്ടികൊണ്ടിരുന്നു….

“മ്മ്മ്മ്മ്……..”

തന്റെ പിന്നിൽ കൈ കെട്ടി വണങ്ങി നിന്നിരുന്ന ശിവയോട് ഗിരീഷിനെ ചൂണ്ടി പ്രതാപവർമ്മ കനത്തിൽ ഒന്ന് മൂളി….

ആജ്ഞ മനസ്സിലായെന്നവണ്ണം,  ഭാവഭേദങ്ങൾ ഒന്നുമില്ലാത്ത മുഖത്തോടെ ശിവ,നിശ്ചലനായി നിൽക്കുന്ന ഗിരീഷിനെ തൂക്കിയെടുത്തു ബലിക്കല്ലിലേക്ക് കിടത്തിയ ശേഷം അവന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന അടിവസ്ത്രം ഒഴികെ ബാക്കിയെല്ലാം കീറിയെറിഞ്ഞു…

അനങ്ങാൻ സാധിക്കാതെ ബന്ധനസ്ഥനായ അവന്റെ ഞരമ്പുകളിലൂടെ ചുടുചോര കുതിച്ചൊഴുകി…

കണ്ണിലെ ഞരമ്പുകൾ എല്ലാം ചുവന്നുതുടുത്തു…

ഇരു ചെന്നികളെയും തഴുകിക്കൊണ്ട്  കണ്ണിൽനിന്ന് ചൂടേറിയ നീർകണങ്ങൾ ഉതിർന്നു വീണു..

ഭീതി കൊണ്ട് ഉയർന്ന ഗിരീഷിന്റെ ഹൃദയമിടിപ്പ് തന്റെ ചെവിയിൽ എത്തിയതോടെ പ്രതാപവർമ്മയുടെ ചുണ്ടിൽ ക്രൂരമായ ഒരു വിജയചിരി ഉണ്ടായി…

പതിയെ ഹോമകുണ്ഡത്തിന് അരികിൽ നിന്ന് എഴുന്നേറ്റ് പ്രതാപവർമ്മ

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.