രുധിരാഖ്യം- 2[ചെമ്പരത്തി] 339

കറുത്ത മേൽമുണ്ട് കൊണ്ട് ബലിക്കല്ല് ഒന്ന് തുടച്ച് വൃത്തിയാക്കി.

പിന്നീടയാൾ അവിടെ നിന്ന് കിട്ടിയ നീളൻ പിടിയുള്ള തവി ഉപയോഗിച്ച്  അല്പം മാറി നിന്ന് വെള്ളം കോരി ബലിക്കല്ലിൽ ഒഴിച്ചു അത് കൃത്യമായി കുഴലിലൂടെ തടാകത്തിലേക്ക് തന്നെ വീഴുന്നുണ്ടെന്ന് ഉറപ്പുവരുത്തി….

ചുണ്ടിൽ വിടർന്ന ചെറുപുഞ്ചിരിയോടെ അയാൾ പടിഞ്ഞാറേക്ക് തിരിഞ്ഞുനിന്ന് നാഴിക വിനാഴിക കണക്ക് കൂട്ടി…

അതിനുശേഷം ഇരിപ്പിടത്തിലേക്ക് അമർന്നിരുന്ന പ്രതാപവർമ്മ അഗ്നിദേവനെ മനസ്സിൽ  ധ്യാനിച്ച്  മന്ത്രം ഉരുക്കഴിച്ചു…

പ്രതാപവർമ്മയുടെ തൊട്ടു പിറകിൽ മൂന്ന് കോണുകളിൽ ആയിട്ട് മൂന്ന് പെണ്കുട്ടികളും നിന്നു..

പ്രതാപവർമ്മ എന്താണ് ചെയ്യുന്നത് എന്ന് സാകൂതം വീക്ഷിച്ചു കൊണ്ടിരുന്ന ഗിരീഷിനെ അമ്പരപ്പിച്ചുകൊണ്ട് ഹോമകുണ്ഡത്തിൽ തനിയെ അഗ്നി ആളിപ്പടർന്നു….

വലതു കൈ ചുരുട്ടി നെഞ്ചോട് ചേർത്ത് നിശബ്ദമായി മന്ത്രങ്ങളുരുവിട്ട് കൊണ്ടയാൾ ശിവയ്ക്ക് നേരെ തന്റെ ഭാണ്ഡത്തിന് വേണ്ടി കൈനീട്ടി…

അവൻ നീട്ടിയ  ഭാണ്ഡത്തിൽ നിന്ന് അയാൾ ഏതാനും വലിയ ചില്ലുകുപ്പികൾ എടുത്ത് പുറത്തേക്ക് വച്ചു…

അതിൽ ഒന്നിന്റെ അടപ്പ് തുറന്ന പ്രതാപവർമ്മ അതിനുള്ളിൽ ഉണ്ടായിരുന്ന നെയ്യിൽ പാതി അഗ്നിയിലേക്ക് സമർപ്പിച്ചു…

അവിടെങ്ങും  സുഗന്ധം പരത്തി കൊണ്ട് ആൾ ഉയരത്തിൽ അഗ്നി ആളിപ്പടർന്നു….

പാതി അടഞ്ഞ കണ്ണുകളോടെ നിലയ്ക്കാത്ത ആവാഹന,സ്തംഭന മന്ത്രോച്ചാരണങ്ങളോടെ അയാൾ മന്ദാരത്തിന്റെ പൂവിതളുകൾ അഗ്നിയിലേക്ക്  സമർപ്പിച്ചു കൊണ്ടിരുന്നു…..

പൊടുന്നനെ  അവിടെങ്ങും അതീവ ഹൃദ്യമായ സുഗന്ധം വ്യാപിച്ചു..

മൂക്കു വിടർത്തി ആ ഗന്ധം തന്റെ നാസികയിലേക്ക്

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.