രണ്ട് പാദങ്ങൾ വെക്കാൻ മാത്രം വീതിയുള്ള വഴിയെ മുന്നോട്ട് നടക്കുന്നതിനിടയിൽ ഒന്ന് വേച്ചു പോയ ഗിരീഷിനേ പ്രതാപവർമ്മ ശാസിച്ചു….
സൂര്യരശ്മിയുടെ ഒരു തരി പോലും കാണാൻ ഇല്ലായിരുന്നുവെങ്കിലും എവിടെനിന്ന് എന്ന് അറിയാൻ സാധിക്കാത്ത രീതിയിൽ എത്തുന്ന ഇളംമഞ്ഞ വെളിച്ചം അവിടെല്ലാം പ്രകാശം പരത്തിയിരുന്നു….
തടാകത്തിനോട് ചേർന്ന് നിൽക്കുന്ന കൽക്കെട്ടിന് അരികിലേക്ക് എത്തിയപ്പോഴാണ് ഗിരീഷിന് അതൊരു ബലിക്കല്ല് ആണെന്ന് മനസ്സിലായത്…
ബലിയർപ്പിക്കുന്ന ജീവിയുടെ രക്തം നേരെ ജലത്തിലേക്ക് വീഴാൻ പാകത്തിൽ കരിങ്കല്ലിൽ തീർത്ത ഒരു കുഴൽ ജലത്തിന് മുകളിലേക്ക് നീണ്ടു നിന്നിരുന്നു….
കാലപ്പഴക്കത്താൽ ബലിക്കല്ല് സ്ഥിതിചെയ്യുന്ന തറയുടെ ഭാഗങ്ങൾ അല്പാല്പമായി പൊട്ടിയടർന്നു തുടങ്ങിയിരുന്നു…
ബലികല്ലിന്റെ തൊട്ടുമുന്നിലായി ഒരു ഹോമകുണ്ഡവും അതിനടുത്തായി കല്ലിൽ തീർത്ത ഒരു പീഢവും ഉണ്ടായിരുന്നു…
“എല്ലാവരും കൂടി ഇതൊന്ന് വൃത്തിയാക്കുക…… ”
ബലികല്ലിന്റെ ചുറ്റും ഒന്ന് നടന്ന് നോക്കിയ ശേഷം പ്രതാപവർമ്മ തന്റെ കൂടെയുള്ളവരോട് ആയി ആജ്ഞാപിച്ചു…
ഗിരീഷും ശിവയും കൂടെയുള്ള മൂന്ന് പെൺകുട്ടികളും ചേർന്ന് അതിവേഗത്തിൽ അവിടെ ഉണ്ടായിരുന്ന പുല്ലുകളും എങ്ങുനിന്നോ പറന്നു വന്ന കരിയിലകളും മറ്റും പറിച്ചുമാറ്റി വൃത്തിയാക്കി…..
പുല്ല് പറിച്ചു മാറ്റുന്നതിനിടയിൽ ബലികല്ലിനോട് ചേർന്ന് കിടന്നിരുന്ന ഒരു നീളമുള്ള തണ്ടോടുകൂടിയ പിച്ചളയിൽ തീർത്ത കുഴിയൻ തവി പ്രതാപവർമ്മ എടുത്ത് തുടച്ചു വൃത്തിയാക്കി…
എല്ലാം ഒന്ന് വൃത്തി ആയതോടെ പ്രതാപവർമ്മ തന്റെ തോളിൽ കിടന്ന
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei