വെള്ളം പുറത്തേക്ക് ഒഴുകുന്ന ഭാഗങ്ങളിൽ നിന്നിരുന്ന മരങ്ങളിൽ നിന്ന് വീഴുന്ന പൂക്കൾ വെള്ളത്തിനൊപ്പം പുറത്തേക്ക് ഒഴുകി പോകാതെ തടാകത്തിന് മറുകരയിലേക്ക് താനെ നീന്തി പോയി, ആ അരിക് ചേർന്ന് കിടന്നു…
ഇടയ്ക്കൊന്ന് ഉയർന്ന് ചാടിയ മത്സ്യങ്ങൾ, വലിയ പാറക്കെട്ട് വെള്ളത്തിൽ വീണെന്നപോലെയുള്ള ഓളങ്ങൾ ഉണ്ടാക്കി മറഞ്ഞു….
തടാകത്തിന് നടുവിൽ ഒരു നാലുകെട്ട് സ്ഥിതി ചെയ്യാൻ വേണ്ടത്രയും നിരപ്പായ സ്ഥലം ഒരു ദ്വീപ് പോലെ ഉയർന്ന് നിന്നു…
ദ്വീപിൽ വടക്കുഭാഗത്ത് ആയി തടാകത്തോട് ചേർന്ന് ഒരു കൽക്കെട്ട് ഉയർന്ന് നിന്നിരുന്നു.
ഗുഹാകവാടത്തിന് തൊട്ടുചേർന്ന് അവർ നടന്നു വന്ന വഴി മുന്നോട്ടേക്ക് പോയിരുന്നു..
വലതുവശത്ത് ചെമ്പാ നദി ഉത്ഭവിക്കുന്ന തടാകവും, ഇടതുവശത്ത് വളരെ ഉയരമേറിയ ചെങ്കുത്തായ പാറക്കെട്ടുകളും ആയിരുന്നു… അതിനിടയിൽ ഒരാൾക്ക് നടന്ന് പോകാൻ മാത്രമുള്ള വീതിയെ ഉണ്ടായിരുന്നുള്ളൂ.
മനുഷ്യശരീരത്തിന്റെ ഗന്ധം കിട്ടിയിട്ട് ആകണം ഒരു ഭീമാകാരനായ കടുവ പാറക്കെട്ടിനു മുകളിൽ നിന്ന് താഴേക്ക് നോക്കി മുരണ്ടു….
ചെങ്കുത്തായ പാറയിലൂടെ അത് ഒരിക്കലും താഴേക്ക് ഇറങ്ങി വരില്ല എന്ന് ഗിരീഷിന് ഉറപ്പായിരുന്നു… അതുകൊണ്ട് തന്നെ വലിയ ഭയം അവനെ പിടികൂടിയില്ല..
ചെങ്കുത്തായ പാറക്കെട്ട് തടാകത്തിലെ ജലത്തിലേക്ക് ചേരുന്ന സ്ഥലത്തുനിന്ന്, ഒരാൾക്ക് മാത്രം നടക്കാൻ വേണ്ടിയിട്ട് എന്നവണ്ണം ഉള്ള വീതിയിൽ മണ്ണിട്ട് ഉയർത്തിയത് പോലെ ഒരു വഴി നടുവിൽ ഉയർന്നു നിൽക്കുന്ന ദ്വീപിലേക്ക് ഉണ്ടായിരുന്നു…
“സൂക്ഷിച്ച്….. ആ ജലത്തിലേക്ക് എങ്ങാനും വീണുപോയാൽ നിന്റെ അസ്ഥി പോലും ബാക്കി കിട്ടില്ല…. “
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei