ഇവിടെ നിങ്ങളുടെ ശക്തികൾ മുഴുവനും എടുക്കാൻ നിങ്ങൾക്ക് കഴിയില്ല…. എനിക്കും….മുഴുവൻ എന്നല്ല, പാതി പോലും….. പക്ഷേ ഇവിടെ വച്ച് അല്ലാതെ മറ്റൊരിടത്ത് വെച്ചും അവളെ കീഴടക്കാനും നമുക്ക് കഴിയില്ല…..അതുകൊണ്ടുതന്നെ മൂവരും എപ്പോഴും ഒരുമിച്ചുണ്ടാകണം…. നിങ്ങൾ മൂവരും കൂടിയാൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല…..”
പ്രതാപവർമ്മ പറഞ്ഞത് കേട്ട് ‘മനസ്സിലായെന്ന’ ഭാവത്തിൽ തലയാട്ടി മൂന്ന് മൂർത്തികളും അയാളെ അനുസരിച്ചു പിറകെ നടന്നു….
എവിടെ നിന്ന് എന്ന് അറിയാൻ സാധിക്കാത്ത രീതിയിൽ നിലാവെളിച്ചം പോലെ ഒരു വെളിച്ചം ഗുഹക്കുള്ളിൽ പരന്നിരുന്നു..
അവിടെ എങ്ങും വെളിച്ചം ഉണ്ടായിരുന്നതിനാൽ അവർ തങ്ങളുടെ കയ്യിലിരുന്ന ദണ്ടിന്മേൽ നിന്ന് രത്നങ്ങൾ എടുത്ത് തങ്ങളുടെ കിരീടത്തിലേക്ക് തന്നെ തിരികെ വച്ചു….
അതോടെ അവരുടെ കൈകളിൽ ഉണ്ടായിരുന്ന ദണ്ഡുകൾ പതിയെ അപ്രത്യക്ഷമായി….
ഏറെദൂരം ഗുഹയുടെ ഉള്ളിലൂടെ നടന്ന അവരുടെ ചെവികളിലേക്ക് ക്രൂരന്മാരായ, നരഭോജികളായ വന്യമൃഗങ്ങളുടെ ഘോരശബ്ദം പതിയെ എത്തിത്തുടങ്ങി..
വീണ്ടും ഏതാനും ദൂരം നടന്നതോടെ അവർ ഗുഹയ്ക്ക് പുറത്തേക്ക് എത്തി…
അവിടെ അവരെ അമ്പരപ്പിച്ചുകൊണ്ട് അതിമനോഹരവും വിശാലവുമായ ഒരു തടാകം നിലനിന്നിരുന്നു….
തടാകത്തിൽ എങ്ങും അവർ ഇതുവരെ കണ്ടിട്ടില്ലാത്തത്രയും മനോഹരമായ പൂക്കൾ വിടർന്നു നിന്നു… ഒപ്പം അതീവ വലിപ്പമേറിയ, പല വർണ്ണങ്ങളിലുള്ള താമരപ്പൂക്കളും….!!
തടാകത്തിന് കരയിലുള്ള വൻമരങ്ങൾ,ആരെയും മയക്കാൻ കഴിയുന്ന തന്റെ പൂക്കളും അതിന്റെ മാദക ഗന്ധവും പേറി നിന്നു….
Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei