രുധിരാഖ്യം- 2[ചെമ്പരത്തി] 339

ആദ്യം ഒന്ന് കുടിക്കണോ വേണ്ടയോ എന്ന ശങ്കയിൽ അറച്ചു നിന്ന ഗിരീഷിനെ പക്ഷേ ദാഹം കൂടുതൽ ചിന്തിക്കാൻ അനുവദിച്ചില്ല.

കൈകുമ്പിളിലേക്ക് ശേഖരിച്ച ജലം അവൻ ചുണ്ടോടടുപ്പിച്ചു.

അത് മധുരമേറിയതും നാവിലെ രുചിമുകുളങ്ങളെ എല്ലാം ത്രസിപ്പിക്കുന്നതും ആയിരുന്നു…

അതോടെ ആദ്യത്തെ ആശങ്ക മറന്നുപോയ ഗിരീഷ് തന്നെക്കൊണ്ട് കഴിയുന്നത്ര കുടിച്ചുതീർത്തു…

‘നിനക്ക് വേണ്ടേ..?’
എന്ന അർഥത്തിൽ അവൻ ശിവയെ നോക്കിയെങ്കിലും അവൻ മറ്റെന്തോ ചിന്തയിൽ ആകാശത്തേക്ക് മിഴിനട്ടു നിൽക്കുകയായിരുന്നു…

“പോകാം….. നമുക്ക് മുന്നിൽ അധികം സമയമില്ല…. ”

വെള്ളം കുടിച്ചു കഴിഞ്ഞ് ഗിരീഷ് നേരെ നിന്നതോടെ കൈവിരലുകൾ എണ്ണി മടക്കി ആകാശത്തേക്ക് നോക്കി നിന്ന പ്രതാപവർമ്മ തിടുക്കം കൂട്ടി…

താഴെ നിന്ന് അല്പം ഉയരത്തിലുള്ള ഗുഹയിലേക്ക് എത്താൻ അവർ വഴുക്കലുള്ള കല്ലുകളിൽ കൂടി കേറി തുടങ്ങി..ആദ്യം ഗിരീഷ് പതിയെ പിടിച്ച് മുകളിലേക്ക് കയറി….

നേർത്ത കാറ്റിൽ അതികഠിനമായ തണുപ്പ് അവരെ പൊതിഞ്ഞു.

ഗുഹയുടെ വലതുവശത്ത് കയറിയെത്തിയ അവർ നദിക്കരയിലൂടെ ഉള്ളിലേക്ക് പോകുന്ന വഴിയിലേക്ക് കയറി….

“ആരുടെയും മുടിനാരിഴ പോലും  ജലത്തിൽ സ്പർശിക്കരുത്….”

എല്ലാവരും മുകളിലേക്ക് കയറി എത്തിയതോടെ കടുത്ത സ്വരത്തിൽ പ്രതാപവർമ്മ താക്കീത് നൽകി…

ഗിരീഷ് തലയാട്ടി…

” ഇത് അവളുടെ ലോകത്തേക്കുള്ള വാതിലാണ്….

37 Comments

  1. Ayyooo..oshtapedathonnumillaa… interesting ahnu ithepole munnot pokkottei

Comments are closed.